വെള്ളിയാങ്കല്ല് റഗുലേറ്റര്‍ നിയന്ത്രണം പാലക്കാട് ജില്ല ഏറ്റെടുക്കണമെന്ന്
പട്ടാമ്പി: പട്ടാമ്പി, തൃത്താല എന്നിവിടങ്ങളില്‍ ഭാരതപ്പുഴയിലെ വെള്ളം കുറയാന്‍ ഇടയായത് വെള്ളിയാങ്കല്ലില്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തതിനാലാണന്ന പരാതി ഉയര്‍ന്നതോടെ റഗുലേറ്ററിന്റെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍നിന്ന്് മാറ്റി പാലക്കാട് ജില്ലയിലെ ഇറിഗേഷന്‍ വകുപ്പ്്് ഏറ്റടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വേനലില്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച റെഗുലേറ്ററിന്റെ പ്രയോജനം ഷട്ടറുകള്‍ പല സമയങ്ങളിലായി തോന്നിയ പോലെ തുറന്നത് കൊണ്ട്് ലഭിച്ചില്ലെന്ന പരാതി നേരത്തെ നിലനിന്നിരുന്നെങ്കിലും നടപടികള്‍ എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസില്‍ നടന്ന വരള്‍ച്ച അവോലകന യോഗത്തിലാണ് റഗുലേറ്റര്‍ പ്രവര്‍ത്തനം മാറ്റണമെന്ന ആവശ്യം ചര്‍ച്ചയായത്.
മലപ്പുറം ചമ്രവട്ടത്തിരുന്നാണ് വെള്ളിയാങ്കല്ല്് റഗുലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് പലപ്പോഴായി ഷട്ടറുകള്‍ തുറന്നിരുന്നതായി അവലോകന യോഗത്തില്‍ മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി.എം നീലകണ്ഠന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി. റെഗുലേറ്ററിന് താഴെ മീന്‍ പിടുത്തം വ്യാപകമായതിനെ സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
അതെ സമയം റെഗുലേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനായി എന്‍ജിനീയറുടെ നേതൃത്വത്തില്‍ വെള്ളിയാങ്കല്ലില്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തനം നിശ്ചലമായതോടെ മലപ്പുറം ജില്ലയിലെ ചമ്രവട്ടത്തേക്ക് മാറ്റിയത്. റഗുലേറ്ററിന് സമീപം ഓഫിസുള്ള സമയങ്ങളില്‍ വെള്ളത്തിന്റെ വര്‍ധനവ് അനുസരിച്ച് ഷട്ടറുകള്‍ തുറക്കുകയും അടക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഭാരതപ്പുഴയില്‍ നിശ്ചിത തോതില്‍ വെള്ളം നിലനിന്നിരുന്നു. ഷട്ടറുകള്‍ തുറക്കുന്നതിന്റെ നിയന്ത്രണത്തില്‍ താളം തെറ്റിയതോടെ വെള്ളത്തിന്റെ തോത് കുറഞ്ഞ് വന്നു. അതുകൊണ്ടു തന്നെ പരുതൂര്‍, മുതുതല, പട്ടാമ്പി, തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെല്ലാം പുഴയിലെ വെള്ളം വറ്റിയതോടെ വെള്ളക്ഷാമം രൂക്ഷമായി. എന്നാല്‍ കഴിഞ്ഞവര്‍ഷം നേരത്തെ തന്നെ ഷട്ടറുകള്‍ അടച്ചിരുന്നതിനാല്‍ വെള്ളം വറ്റിയിരുന്നില്ല. അതിനാല്‍ സമീപ പ്രദേശങ്ങളിലെല്ലാം വെള്ളത്തിന് ക്ഷാമവും നേരിടേണ്ടി വന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."