HOME
DETAILS

ബാലയരങ്ങ് സംസ്ഥാന ശില്‍പശാല 'സര്‍ഗ വസന്തം' സമാപിച്ചു

  
backup
May 04, 2017 | 9:24 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%af%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa



മീനങ്ങാടി: മലയാള കലാകരന്‍മാരുടെ ദേശീയ സംഘടന നന്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബാലയരങ്ങ് സംസ്ഥാന ശില്‍പശാല സര്‍ഗ വസന്തം ക്യാംപ് സമാപിച്ചു.
മെയ് മൂന്ന്, നാല് തിയതികളിലായി പാതിരിപ്പാലം ഒയിസ്‌ക ഇക്കോ റിസോഴ്‌സ് സെന്ററില്‍ നടന്ന മത്സരങ്ങളുടെ പിരിമുറുക്കമില്ലാതെ സ്വാഭാവിക കലകളുടെ വ്യത്യസ്ഥങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. 150ഓളം കലാകാരികളും കലാകാരന്‍മാരും സംഗീതം, നൃത്തം, ചിത്രകല, സാഹിത്യം, അഭിനയം തുടങ്ങിയ ഇനങ്ങളിലാണ് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചത്. സംസ്‌കാരമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്ത് സമൂഹത്തിന് സമര്‍പിക്കുക എന്ന ലക്ഷ്യവുമായാണ് നന്മ ക്യാംപ് സംഘിടപ്പിച്ചത്.
സമാപന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ടി ഉഷാകുമാരി അധ്യക്ഷയായി. ടി.ബി സുരേഷ്, എ.കെ രാജേഷ്, എസ് ചിത്ര കുമാര്‍, പി.കെ സത്താര്‍, കലാമണ്ഡലം സത്യവൃതന്‍, വിശാലാക്ഷി ചന്ദ്രന്‍, സുലോചനാ രാമകൃഷ്ണന്‍, സ്റ്റാനി മാനന്തവാടി സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് മജീഷ്യന്‍ ശശി താഴത്തുവയല്‍ മാജിക് അവതരിപ്പിച്ചു.
സംസ്ഥാന പോളി കലോത്സവത്തിലെ മികച്ച നടന്‍ ജോണ്‍ ബ്ലസന്റെ ഏകാഭിനയം, സു.ബത്തേരി മേഖലാ കമ്മിറ്റിയുടെ നാടന്‍ പാട്ടും പരിപാടിയില്‍ ശ്രദ്ധേയമായി. ക്യാംപിന്റെ ഭാഗമായി കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 days ago