പഞ്ചായത്തംഗത്തിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം
ചവറ: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഗ്രാമപഞ്ചായത്തംഗത്തിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ചവറ നല്ലേഴ്ത്ത്മുക്ക് ജംഗ്ഷന് കിഴക്കുവശം ബൈക്കില്‍ വരികയായിരുന്ന പയ്യിലക്കാവ് വാര്‍ഡ് മെമ്പര്‍ ആര്.എസ്.പി.യിലെ ആര്. സതീശനെയാണ് പിന്നാലെ വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചത്. പരുക്കേറ്റ സതീശന് നീണ്ടകര ഫൗണ്ടേഷന് ആശുപത്രിയില്‍ ചികിത്സയിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പയ്യലക്കാവ് വളവില്‍ തെക്കതില്‍ എം. മനോജാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ശതീശന്‍ ചവറ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പഞ്ചായത്തംഗത്തിനെ വാഹനം ഇടിച്ചുകൊല്ലാന്‍ ശ്രമിച്ചതില്‍ ചവറ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി. ആര്.എസ്.പി.നേതാവ് ആര് സതീശനെ വാഹനം ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് മണ്ഡലം സെക്രട്ടറി ആര്. നാരായണപിള്ള ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."