രാജേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു
പേരാമ്പ്ര: വാഹനാപകടത്തില്‍ അകാലത്തില്‍ മരണപ്പെട്ട നൊച്ചാട് അടിയോടി വീട്ടില്‍ മീത്തല്‍ രാജേഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു. മൂന്ന് പിഞ്ചു മക്കളടങ്ങുന്ന കുടുംബം പണി തീരാത്ത വീട്ടില്‍ കരുതിയിരിപ്പൊന്നും ഇല്ലാതെ ജീവിക്കുമ്പോഴാണ് അകാലത്തില്‍ രാജേഷിന് ജീവന്‍ നഷ്ടപ്പെട്ടത്.
കട ബാധ്യതയോടൊപ്പം വീട് പണിയുടെ പൂര്‍ത്തീകരണവും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളുമാണ് കമ്മിറ്റി ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചത്.നാട്ടിലെയും മറുനാട്ടിലെയും സുമനസ്‌കരുടെ സഹായം ലഭ്യമായാല്‍ ഈ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കമ്മിറ്റിയുടെ പ്രതീക്ഷ. നൊച്ചാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ ചെറുവറ്റ ചെയര്‍പേഴ്‌സണും എ.വി ദിനേശ് കണ്‍വീനറും കെ. സുരേന്ദ്രന്‍ മാസ്റ്റര്‍ ഖജാന്‍ജിയുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
കേരള ഗ്രാമീണ്‍ ബാങ്ക് ചാലിക്കര ശാഖയില്‍ 40173101020311എന്ന നമ്പറില്‍ ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: 9946330581, 8086530899
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."