വിദ്യാര്‍ഥികള്‍ക്ക് ഗ്രീഷ്മോത്സവം ക്യാംപുമായി നഗരസഭ
മുക്കം: കേരള സര്‍ക്കാരിന്റെ ശുചിത്വമിഷന്റെ ഭാഗമായി 'ഒത്തുകൂടാം വൃത്തിയുള്ള ലോകമൊരുക്കാം' എന്ന സന്ദേശവുമായി മുക്കം നഗരസഭ ചക്ക-മാങ്ങ-തേങ്ങ എന്ന പേരില്‍ അവധിക്കാല ക്യാംപ് ഗ്രീഷ്മോത്സവം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യര്‍ഥികള്‍ക്ക് മൂന്ന് ദിവസങ്ങളിലായി ക്യാംപില്‍ പങ്കെടുക്കും.
ഒന്നാം ദിനം മാങ്ങയുമായി ബന്ധപ്പെട്ട നാട്ടു നന്മകളെ അയവിറക്കും. രണ്ടാം ദിനം തേങ്ങയുമായി ബന്ധപ്പെട്ട കാര്യങ്ങളും അവസാന ദിനം ചക്ക വിഭവങ്ങളുമായി ഗ്രാമീണ വിശുദ്ധിയുടെ നിര്‍മലതകളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തും. തുടര്‍ന്ന് ആരോഗ്യ ശുചിത്വ സന്ദേശം വിളിച്ചറിയിക്കുന്ന റാലി നടക്കും.
നഗരസഭയിലെ ചേന്ദമംഗലൂര്‍, തോട്ടത്തിന്‍കടവ്, വട്ടോളിപറമ്പ് എന്നിവിടങ്ങളിലായി 10 മുതല്‍ 16 വരെ നടക്കുന്ന ക്യാംപിന്റെ വിജയത്തിനായി നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷനായി സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."