HOME
DETAILS
MAL
'താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണം'
backup
May 04 2017 | 22:05 PM
താമരശേരി: മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയമായ താമരശേരി താലൂക്കാശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് വി.എം ഉമര്‍മാസ്റ്റര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മൂന്ന് ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്ക് പകരം ഇപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്.
ഇത് രോഗികള്‍ക്ക് കടുത്ത ദുരിതമാണുണ്ടണ്ടാക്കുന്നത്. ആശുപത്രി ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയിലും ഇപ്പോള്‍ ആവശ്യത്തിന് മരുന്നില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച ഒ.പി കെട്ടിടത്തിന്റെ പ്രവൃത്തി കഴിഞ്ഞിട്ടും ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."