HOME
DETAILS

പൊതുപ്രവര്‍ത്തനത്തെ ജീര്‍ണിപ്പിക്കുന്ന അധോമുഖ വാമനന്മാര്‍

  
backup
May 05 2017 | 00:05 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b0

'വാക്കിനോളം തൂക്കമില്ലീയൂക്കന്‍ ഭൂമിക്കു പോലുമേ'യെന്നു പാടിയത് കുഞ്ഞുണ്ണി മാഷാണ്. എറിഞ്ഞ കല്ലും, പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ലന്നതു പഴമൊഴിയാണ്. പക്ഷേ, നമ്മുടെ വൈദ്യുതിമന്ത്രി എം.എം മണി മാത്രം ഇതൊന്നും കേട്ടിട്ടില്ലെന്നു തോന്നുന്നു.
വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളില്‍ കേരളം യൂറോപ്യന്‍ നിലവാരത്തിന് ഒപ്പമാണെന്നാണ് നാം അഭിമാനിക്കുന്നത്. മനോഹരമായ പ്രകൃതിയും നൂറ്റാണ്ടുകളുടെ സാംസ്‌കാരികപാരമ്പര്യവുമുള്ള സ്വര്‍ഗസമാനമായ കേരളത്തിലാണ് വാതുറന്നാല്‍ അസഭ്യംമാത്രം പറയുകയും ഉദ്യേഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുകയും ഭ്രാന്തന്മാരെന്നു വിളിച്ച് ആക്ഷേപിക്കുകയും സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതാക്കള്‍ ഉള്ളതെന്നു വരുമ്പോള്‍ അപമാനഭാരത്തില്‍ തല കുനിഞ്ഞുപോകുന്നു.
മന്ത്രിപദംപോലുള്ള ഭരണഘടനാപരമായ ചുമതല വഹിക്കുന്ന പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെ ഉത്തരവാദിത്വത്തിന്റെ ആഴവും പരപ്പും മനസിലാക്കാതെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുമ്പോള്‍ അതിന്റെ ക്ഷീണം ശരിയായ പൊതുപ്രവര്‍ത്തകര്‍ക്കാണ്. പൊതുപ്രവര്‍ത്തകരെക്കുറിച്ചു ജനങ്ങള്‍ക്കുണ്ടായിരുന്ന സങ്കല്‍പ്പങ്ങളില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. പണ്ടു കിട്ടിയ പരിഗണനയും ബഹുമാനവും ഇല്ലാതായിരിക്കുന്നു.
എം.എം മണിയെപ്പോലെ ഇത്തിരിവട്ടം കാണുകയും ഇത്തിരിവട്ടം ചിന്തിക്കുകയും അസഭ്യം ഉരുവിടുകയും ചെയ്യുന്നവരാണ് പൊതുപ്രവര്‍ത്തനത്തിന്റെ അന്തസ്സു തകര്‍ത്തത്. ജനങ്ങളെ നയിക്കേണ്ടവര്‍, ജനപ്രതിനിധികളായി നിയമനിര്‍മാണ സഭകളിലെത്തുന്നവര്‍ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം സാംസ്‌കാരികാധഃപതനം സംഭവിച്ചവരാകുമ്പോള്‍ സമൂഹം രാഷ്ട്രീയപ്രവര്‍ത്തകരെ മുഴുവന്‍ അവമതിപ്പോടെ കാണും.
എല്ലാ രാഷ്ട്രീയക്കാരും മണിയപ്പോലെയായിരിക്കുമെന്ന മുന്‍വിധി പുതിയ തലമുറയിലടക്കം സൃഷ്ടിക്കപ്പെടാനേ ഈ അസഭ്യപ്രഘോഷണം ഉതകിയുള്ളൂ.
കാര്യമായ ഔപചാരികവിദ്യാഭ്യാസമൊന്നുമില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരായി ജീവിച്ച എത്രയോ പ്രഗത്ഭനേതാക്കള്‍ മുന്‍കാലങ്ങളില്‍ മന്ത്രിപദവും മുഖ്യമന്ത്രിപദവുമൊക്കെ വഹിച്ചിട്ടുണ്ട്. അവരാരും തങ്ങള്‍ വഹിക്കുന്ന സ്ഥാനത്തിന്റെ ശോഭ കെടുത്തുംവിധം സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. ഏത് ഉന്നതസ്ഥാനത്തരിക്കുമ്പോഴും അവരാരും ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തിയിട്ടില്ല.
തങ്ങളെ തെരഞ്ഞെടുത്ത സാമാന്യജനത്തിന്റെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുന്ന രീതിയില്‍ നേരിയ പരാമര്‍ശംപോലും തങ്ങളില്‍ നിന്നുണ്ടാകരുതെന്ന നിര്‍ബന്ധം ജനപ്രതിനിധികള്‍ക്കുണ്ടാകണം. അങ്ങനെയുള്ളവരാണു ജനമനസില്‍ ചിരപ്രതിഷ്ഠരാകുന്നത്. സംസ്‌കാരം തൊട്ടുതീണ്ടാത്ത പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ ജനമനസില്‍നിന്നു കുടിയൊഴിക്കപ്പെടും.
നികൃഷ്ടപ്രയോഗം നടത്തുന്നവര്‍ ജനാധിപത്യത്തിന്റെ ദുരന്തമാണ്. അഖിലേന്ത്യാ സര്‍വിസ് പരീക്ഷയില്‍ രണ്ടാം റാങ്ക് വാങ്ങി ജയിച്ച മിടുക്കനായ ചെറുപ്പക്കാരനെ ഊളമ്പാറിയിലേയ്ക്ക് അയയ്ക്കണമെന്നു മന്ത്രി പറയുമ്പോള്‍ പൊതുജനങ്ങളുടെ, പ്രത്യേകിച്ചു ചെറുപ്പക്കാരുടെ മനസില്‍ അവഹേളിതനാകുന്നത് ആരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago