ചേരിയം മലയില്‍ കിന്‍ഫ്രക്ക് ഭൂമി കൈമാറി പ്രൊജക്ടുകള്‍ പരിഗണിക്കും
മങ്കട: ചേരിയം മലയില്‍ വ്യവസായം തുടങ്ങുന്നതിന് കിന്‍ഫ്രയ്ക്ക് ഭൂമി കൈമാറിയ ശേഷം കിന്‍ഫ്രയുടെ സാങ്കേതിക ടീം പ്രസ്തുത ഭൂമി പരിശോധിച്ച ശേഷം മാത്രമേ പദ്ധതികള്‍ പരിഗണിക്കൂവെന്നു വ്യവസായ വകുപ്പു മന്ത്രി എ.സി മൊയ്തീന് നിയമ സഭയില്‍ പറഞ്ഞു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ യുടെ ചോദ്യത്തിനു ഉത്തരമായാണ് മന്ത്രി മറുപടി നല്‍കിയത്. മങ്കട മണ്ഡലത്തില്‍ വ്യവസായ സോണ്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്ന് 2016 - 17 ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചത് പ്രകാരം മങ്കട വില്ലേജിലെ 690 ഏക്കര്‍ സ്ഥലം റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമാക്കുന്നതിനായി കിന്‍ഫ്രയും വ്യവസായ വകുപ്പും സ്വീകരിച്ചുവരുന്ന നടപടികള്‍ക്ക് എം.എല്‍.എയുടെ ചോദ്യത്തിനു ഉത്തരമായാണ് മന്ത്രി മറുപടി നല്‍കിയത്.
വ്യവസായ സോണ്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 690 ഏക്കര്‍ ഭൂമി നെഗോഷ്യസ് പര്‍ച്ചേസ് വ്യവസ്ഥകള്‍ പാലിച്ച് ഏകോപിപ്പിക്കുന്നത് റവന്യൂ അധികൃതരാണ്. റവന്യൂ വകുപ്പില്‍ നിന്നു ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കിന്‍ഫ്ര ഉദ്ദേശിക്കുന്ന്ത്. ഇതുമായി ബന്ധപ്പെട്ട് കിന്‍ഫ്ര പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെന്നു മന്ത്രി മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."