ലൈഫ് മിഷന്‍ സമുച്ചയം എടപ്പാളില്‍
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സമുച്ചയ നിര്‍മാണത്തിന് എടപ്പാള്‍ പഞ്ചായത്തില്‍ കണ്ടെത്തിയ 1.45 ഏക്കര്‍ സ്ഥലം അനുയോജ്യമാണോയെന്നു പരിശോധിക്കുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. സ്ഥലം അനുയോജ്യമാണെന്നു കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഭൂമിയുടെ നിയമപരമായ സാധുത പരിശോധിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കും. സര്‍ക്കാറിന്റെ പലപദ്ധതികളിലും ഉള്‍പ്പെട്ടു ഭവനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരെക്കൂടി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലിസ്റ്റ് തയാറാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഫണ്ട് സ്വരൂപിക്കുന്നതിനു സാധ്യതയുള്ള സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ലിസ്റ്റ് തയാറാക്കാന്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം, കുടുംബശ്രീ എന്നിവരെ ചുമതലപ്പെടുത്തി. പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ ലിസ്റ്റില്‍ കൂടുതല്‍ പരിശോധന ആവിശ്യമായതിനാല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക ഉദ്യേഗസ്ഥര്‍ക്കു ജില്ലാ കലക്ടര്‍ ചുമതല നല്‍കി. ഇവര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്‍കണം.കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, ഡോ. എം.സി റജില്‍, ദാരിദ്ര്യ നിര്‍മാര്‍ജന വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.പി ബാലഗോപാല്‍, അസി. പ്രൊജക്ട് ഓഫിസര്‍ പ്രീതി മേനോന്‍, കുടുംബശ്രീ കോഡിനേറ്റര്‍ ഹേമലത എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."