HOME
DETAILS
MAL
നീരൊഴുക്കുംചാലില്‍ കടല്‍ഭിത്തി നിര്‍മാണം തുടങ്ങി
backup
May 05 2017 | 06:05 AM
പഴയങ്ങാടി: പുതിയങ്ങാടി നിരൊഴുക്കുംചാല് പ്രദേശത്ത് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കടല്‍ ഭിത്തി നിര്‍മാണം ആരംഭിച്ചു.
ജലസേചന വകുപ്പിന്റെ 40 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 103 മീറ്റര്‍ പ്രദേശത്താണ് മൂന്നാഴ്ചയായി പ്രവര്‍ത്തി നടന്നുവരുന്നത്. കരിങ്കല്‍ ക്ഷാമം പ്രവൃത്തിയെ ബാധിക്കുന്നുണ്ട്. മലപ്പുറം, ശിവപുരം എന്നിവിടങ്ങളില്‍ നിന്നാണ് കരിങ്കല്ല് എത്തിക്കുന്നത്.
കരിങ്കല്ല് ഒന്നിന് 85 മുതല്‍ 900 രൂപ വരെ വിലയുണ്ട്. ഒരു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കും. ഇവിടത്തെ ജനവാസ കേന്ദ്രങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
പുതിയങ്ങാടി, മാട്ടൂല്‍ തീരദേശങ്ങളില്‍ പൂര്‍ണമായും കടല്‍ ഭിത്തിനിര്മിച്ച് നല്‍കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."