HOME
DETAILS

മത്സ്യബന്ദ് നടത്തുമെന്ന് തൊഴിലാളികള്‍

  
backup
May 05 2017 | 06:05 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8

നീലേശ്വരം: മാര്‍ക്കറ്റ് ജങ്ഷനിലെ ജൈവനഗരിയില്‍ പുതുതായി നിര്‍മിച്ച മത്സ്യമാര്‍ക്കറ്റില്‍ വില്‍പന സംബന്ധിച്ചു തര്‍ക്കം. നിലവിലുള്ള തൊഴിലാളികള്‍ക്കു പുറമേ മറ്റു രണ്ടു സ്ത്രീ തൊഴിലാളികള്‍ കൂടി വില്‍പനയ്‌ക്കെത്തിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഇന്നും ഇവര്‍ വില്‍പനയ്‌ക്കെത്തിയാല്‍ മത്സ്യബന്ദ് നടത്തുമെന്ന് ഇവിടുത്തെ മത്സ്യവില്‍പന തൊഴിലാളികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണു ദേശീയപാതയോരത്ത് ഓര്‍ച്ച റോഡിനു സമീപമുണ്ടായിരുന്ന മത്സ്യമാര്‍ക്കറ്റ് ജൈവനഗരിയില്‍ പുതുതായി നിര്‍മിച്ച ഷെഡിലേക്കു മാറ്റിയത്. റോട്ടറി ക്ലബാണു നഗരസഭയ്ക്ക് ഷെഡ് നിര്‍മിച്ചു നല്‍കിയത്.
മാര്‍ക്കറ്റ് ജങ്ഷനില്‍ വില്‍പന നടത്തിയിരുന്ന 26 പേരെ ഉള്‍ക്കൊള്ളുന്ന രീതിയിലായിരുന്നു ഷെഡ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇതിനകത്ത് 24 പേര്‍ക്കു വില്‍പന നടത്താനുള്ള സൗകര്യം മാത്രമേയുള്ളൂ. രണ്ടു തൊഴിലാളികള്‍ മാറിമാറി ലീവെടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു രണ്ടു പേര്‍ കൂടി വില്‍പനയ്‌ക്കെത്തിയത്. നഗരസഭയ്ക്കു വേണ്ടി റോട്ടറി ക്ലബ് നിര്‍മിച്ച ഷെഡില്‍ വില്‍പന നടത്താന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ നിലവിലുള്ള തൊഴിലാളികള്‍ക്കു മാത്രമേ ഇവിടെ വില്‍പന നടത്താന്‍ അവകാശമുള്ളൂവെന്നും പുറമേ നിന്നുള്ളവരെത്തിയാല്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നും നഗരസഭാ ചെയര്‍മാനുള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നതായി ഇവിടുത്തെ തൊഴിലാളികളും പറയുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളാകുകയായിരുന്നു. പുതുതായി വന്നവര്‍ ഇന്നും വില്‍പനയ്‌ക്കെത്തിയാല്‍ അവരെ തടയാനാണു തൊഴിലാളികളുടെ തീരുമാനം. ഇവിടെ തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമൊരുക്കാത്തതിലും പ്രതിഷേധം ശക്തമാണ്. പുതുതായി നിര്‍മിച്ച ഷെഡിനു പുറകിലുള്ള ഓടയിലൂടെ ഹോട്ടല്‍ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതു തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തൊഴിലാളികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago