അനധികൃതമായി കുടിവെള്ളം കടത്താന്‍ ശ്രമിച്ചത് തടഞ്ഞു
നെയ്യാറ്റിന്‍കര: വാട്ടര്‍ അതോറിറ്റിയുടെ ഒത്താശയോടെ രണ്ടായിരം ലിറ്ററിന്റെ ബാരലില്‍ കുടിവെളളം കടത്താന്‍ ശ്രമിച്ചത് നെയ്യാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു.
ജനം കുടിവെളളത്തിനായി നേട്ടോട്ടം ഓടുമ്പോഴാണ് വാട്ടര്‍ അതോറിറ്റിയുടെ ഒത്താശയോടെ കുടിവെളളം മറിച്ചുവിറ്റതായി ആരോപിക്കുന്നത്. ഇന്നലെ രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം.
യാതൊരു രേഖകളുമില്ലാതെ കാഞ്ഞിരംകുളം സ്വദേശിയുടെ സ്വകാര്യ ആവശ്യത്തിനായിരുന്നു വാട്ടര്‍ അതോറിറ്റി കുടിവെളളം മറിച്ച് വിറ്റതായി ആരോപിക്കുന്നത്.
വാട്ടര്‍ അതോറിറ്റി നെയ്യാറില്‍ നിന്നും പമ്പ് ചെയ്ത് ശേഖരിച്ച വെള്ളമാണ് സ്വകാര്യ വ്യക്തിക്ക് മറിച്ച് നല്‍കിയതായി ആരോപിക്കുന്നത്. പ്രശ്നം രൂക്ഷമായതോടെ നെയ്യാറ്റിന്‍കര പൊലിസ് എത്തിയാണ് സ്ഥിതി ശന്തമാക്കിയത്. തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി വ്യാജ രേഖയുണ്ടാക്കി കടത്തുകാരെ സഹായിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."