റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല; നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു
മേലുകാവ്: പെരിങ്ങാലി ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കാഞ്ഞിരംകവലയില്‍ സംസ്ഥാനപാത ഉപരോധിച്ചു. 2012 ല്‍ ആരംഭിച്ച റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തത് കരാറുകാരന്റെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ സമരത്തില്‍ നാട്ടുകാരും ഓട്ടോ, ടാക്സി ഡ്രൈവര്‍മാരും പങ്കെടുത്തു.
ഉപരോധ സമരം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാമോള് ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അന്നമ്മ നോബിള്‍ അധ്യക്ഷയായി. അധികൃതരെയും കാരാറുകാരനെയും ബന്ധപ്പെട്ട് പണി ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നാട്ടുകാര്‍ക്ക് ഉറപ്പു നല്കി.
ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെര്‍ണാണ്ടസ്, സി.എം സുരേഷ്, ജെറ്റോ ജോസഫ്, സന്തോഷ് ജോണ്‍, അജി ജെയിംസ്, ജോസഫ് പുട്ടിലാനി, ക്രൈസ്റ്റ് കത്തീഡ്രല്‍ അസി. വികാരി റവ. ബെന്‍ ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."