ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോ എടുക്കല്‍
കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴില്‍ 2016 സെപ്റ്റംബറില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളുടെ ഫോട്ടോ എടുക്കലും കാര്‍ഡ് വിതരണവും രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയില്‍ നടക്കും.
രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡും 30 രൂപയുമായെത്തി ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റണം. എത്തിച്ചേരേണ്ട കേന്ദ്രങ്ങളും തീയതികളും കോട്ടയം നെഹ്രു സ്റ്റേഡിയം (മെയ് 6), പനച്ചിക്കാട് പരുത്തുംപാറ എല്‍.പി.സ്‌കൂള്‍ (6,7), കങ്ങഴ പഞ്ചായത്ത് ഹാള്‍ (6), നെടുകുന്നം പഞ്ചായത്ത് ഹാള്‍ (6), വാഴൂര്‍ പഞ്ചായത്ത് ഹാള്‍ (6), ചിറക്കടവ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (6,7), കറുകച്ചാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (6,7) കുറിച്ചി പഞ്ചായത്ത് ഹാള്‍ (6,7), വാകത്താനം പഞ്ചായത്ത് ഹാള്‍ (6,7,8,9), വാഴപ്പള്ളി പഞ്ചായത്ത് ഹാള്‍ ( 6 മുതല്‍ 11 വരെ), തൃക്കൊടിത്താനം പഞ്ചായത്ത് കുന്നുംപുറം എല്‍.പി. സ്‌കൂള്‍ (6 മുതല്‍ 12 വരെ), ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി മങ്കി സ്‌കൂള്‍ (6 മുതല്‍ 15 വരെ), കൊഴുവനാല്‍ പഞ്ചായത്ത് ഹാള്‍ (6,7) മീനച്ചില്‍ പഞ്ചായത്ത് ഹാള്‍ (6,7), മുത്തോലി പഞ്ചായത്ത് ഹാള്‍ (6,7), കരൂര്‍ പഞ്ചായത്ത് ഹാള്‍ (7,8,9), ഭരണങ്ങാനം പഞ്ചായത്ത് ഹാള്‍ (8,9) കടനാട് രാജീവ്ഗാന്ധി കോംപ്ലക്‌സ് (8,9), പായിപ്പാട് കൊല്ലാപുരം സ്‌കൂള്‍ (8 മുതല്‍ 10 വരെ), മാടപ്പള്ളി പഞ്ചായത്ത് ഹാള്‍ (8 മുതല്‍ 13 വരെ).
മറ്റു പഞ്ചായത്തുകളിലെ അത്യാവശ്യക്കാരായ രോഗികള്‍ക്കും രണ്ടാം ഘട്ടം കഴിഞ്ഞ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്കും കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ എത്തി ഫോട്ടോ എടുക്കുന്നതിനും പുതുക്കുന്നതിനും സൗകര്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."