HOME
DETAILS
MAL
സിറിയയില്‍ യു.എസ് വിമാനത്തിന് വിലക്ക്
backup
May 05 2017 | 19:05 PM
ദമസ്കസ്: സിറിയയില്‍ യു.എസ് സഖ്യസേനയ്ക്കുള്ള വ്യോമ സുരക്ഷിത മേഖല അടച്ചതായി റഷ്യന്‍ സൈന്യം അറിയിച്ചു. സിറിയന്‍ സമാധാന ചര്‍ച്ചകളെ തുടര്‍ന്നാണിത്. സൈനിക വിമാനങ്ങള്‍ക്ക് പറക്കാനാണ് സുരക്ഷിത മേഖല ഉപയോഗിക്കുന്നത്. തുര്‍ക്കിയും ഇറാനും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. വിമാന നിരോധിത മേഖലയാക്കണമെന്ന് തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയിലാണ് സിറിയന്‍ സമാധാന ചര്‍ച്ച നടക്കുന്നത്. ആറു മാസത്തേക്ക് സിറിയന്‍ യുദ്ധവിമാനത്തിനും മേഖലയില്‍ പറക്കാന്‍ വിലക്കുണ്ടെന്ന് അസ്താന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന റഷ്യന്‍ പ്രതിനിധി അലക്സാണ്ടര്‍ ലവ്റന്റ്വ് പറഞ്ഞു. എന്നാല്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഇതുവഴി പറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."