ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും വലഞ്ഞു
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയത് നിശ്ചയിച്ചതിലും മുക്കാല്‍ മണിക്കൂറോളം നേരത്തെ. ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും വലഞ്ഞു.
ചെങ്ങന്നൂര്‍, കോഴഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെയായിരുന്നു മിന്നല്‍ വേഗത്തിലുള്ള സന്ദര്‍ശനം. ഇത് മാധ്യമങ്ങളെ ഒഴിവാക്കാനായിരുന്നെന്ന ആക്ഷേപങ്ങളും ഉയര്‍ത്തി.ആലപ്പുഴയില്‍ സന്ദര്‍ശന സ്ഥലം തന്നെ മാറ്റി.
ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ രാവിലെ 11ന് എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഒന്നര മണിക്കൂര്‍ മുമ്പ് വേദി ലജനത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാക്കി. സമയം 11 തന്നെയെന്ന് പി.ആര്‍.ഡി അറിയിച്ചു. എന്നാല്‍ മുക്കാല്‍ മണിക്കൂറോളം മുമ്പ് അദ്ദേഹം ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച് മടങ്ങി. ക്യാംപംഗങ്ങളുമായി സംസാരിച്ചു. രാവിലെ 10.20 ന് ക്യാമ്പിലെത്തി.തകര്‍ന്നുപോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കും.തകരാതെ നില്‍ക്കുന്ന വീടുകള്‍ വൃത്തിയാക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാംപിലെത്തിയവരോട് എന്തെങ്കിലും പരാതിയുണ്ടോയെന്ന് തിരക്കി മുഖ്യമന്ത്രി. രേഖകള്‍ പലതും നഷ്ടപ്പെട്ടെന്ന്് ക്യാംപംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.'വീട് തകരാതെ നിലനില്‍ക്കുന്നത് നമ്മള്‍ ക്ലീന്‍ ചെയ്യും.
തകര്‍ന്നുപോയ വീട് പുനര്‍നിര്‍മ്മിക്കും.നശിച്ചുപോയ സാമഗ്രികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍്ക്കാര്‍ ആലോചിക്കും. ആരും ആശങ്കപ്പെടരുത്' മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ എല്ലാവരും ഒരു കുടുംബം പോലെ കഴിയണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ സര്‍ക്കാര്‍ ആദരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ജി.സുധാകരന്‍, തോമസ് ഐസക്ക് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."