മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ: പി.സി വിഷ്ണുനാഥ്
ചെങ്ങന്നൂര്‍: ഡാം തുറക്കുന്നതിന് മുന്‍പ് വേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തത് ഡാം മാനേജ് ചെയ്തതിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് എ ഐ സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് ആരോപിച്ചു. ശബരിഗിരി പദ്ധതിക്കു വേണ്ടി ഒന്‍പതര ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ തുറന്നു വിട്ടത്.
കഴിഞ്ഞ14നു നാലു മണിക്കാണ് ഡാം തുറക്കുന്നത്. ഇതു സംബന്ധിച്ച്‌റാന്നി എം.എല്‍.എ സംസാരിച്ചപ്പോള്‍ കൃത്യമായ വിവരം നല്‍കുവാന്‍ അധികൃതര്‍ തയ്യാറായില്ല.
വെള്ളം കടന്നു വരുന്ന വഴിയില്‍ യാതൊരു മുന്‍കരുതലും ഗവ:ചെയ്തിരുന്നില്ല. വെള്ളം പാഞ്ഞടുത്ത സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടവരെ സഹായിച്ചത് മത്സ്യത്തൊഴിലാളികളും ,സന്നദ്ധ സംഘടനകളും ,നാട്ടുകാരുമായിരുന്നു.ഇവര്‍ക്ക് വേണ്ട വെളിച്ചമോ ,ലൈഫ് ജാക്കറ്റോ നല്‍കുവാന്‍ ഫയര്‍ ആന്റ് റിസ്‌ക്യൂ ടീമിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.
അഞ്ചാംദിവസമാണ് മിലിട്ടറിയും ,എന്‍ ഡിആര്‍ എഫും രംഗത്തെത്തിയത് .ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ വിട്ടു പോകുമ്പോള്‍ ആദ്യം 1000 രൂപാ നല്‍കുമെന്നും ,പിന്നീട് 2800 ,ഒടുവില്‍ 3000 രൂപാ നല്‍കുമെന്നും ധന മന്തി പറഞ്ഞിരുന്നു. ഭാഗികമായി ക്യാമ്പുവിട്ടു പോകുന്നവര്‍ക്ക് ഒന്നും നല്‍കിയിട്ടുമില്ല.
റവന്യൂ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാത്ത സ്ഥലങ്ങള്‍ ഇപ്പോഴും ഉണ്ടെന്നും പി.സി പറഞ്ഞു. വീട് ,വീട്ടു പകരണങ്ങള്‍ ,പക്ഷിമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ , റാന്നി ഇട്ടിയപ്പാറ ആറന്മുള ,ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ക്ക് നാശ നഷ്ടങ്ങള്‍ക്ക് ആനുപാദികമായുള്ള നഷ്ടപരിഹാരം നല്‍കണം .റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എ.പി.എല്‍ ,ബി.പി.എല്‍ എന്ന വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണം .
ഇപ്പോള്‍ വീടുകളിലും ,സ്ഥാപനങ്ങളിലും നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം സാമ്പത്തീക സഹായം നല്‍കണമെന്നും അദ്ദേഹം ചെങ്ങന്നൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."