ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ദുരിതാശ്വാസ ക്യാംപുകള്‍;ക്യാംപുകളില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു
പൊന്നാനി: പെരുന്നാള്‍ മനോഹരമായി ആഘോഷിച്ച താലൂക്കിലെ ഒന്‍പത് ദുരിതാശ്വാസ ക്യാംപുകളിലും ഓണത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി.
പൊന്നാനി എ വി ഹൈസ്കൂളിലെ ഇടക്കാല സഹവാസ സങ്കേതത്തില്‍ ഇന്നലെ പൂക്കളമിട്ടു. തിരുവോണത്തിന് എല്ലാ ക്യാംപുകളിലും സദ്യയൊരുക്കാനാണ് അധികൃതരുടെ തീരുമാനം. പെരുന്നാളിന് താലൂക്കിലെ ഒന്‍പത് ക്യാംപുകളിലും ബിരിയാണി വിളമ്പിയിരുന്നു.
തലേദിവസം മൈലാഞ്ചിയണിഞ്ഞ് സ്്ത്രീകളും കുട്ടികളും പെരുന്നാള്‍ രാവ് സജീവമാക്കിയതോടെ ക്യാമ്പില്‍ പെരുന്നാളിന്റെ നറുമണം വീശിയിരുന്നു. ക്യാംപുകളില്‍ പെരുന്നാള്‍ നിസ്കാരത്തിന് സ്ത്രീകള്‍ ഒരുങ്ങിയപ്പോള്‍ കിട്ടിയ പുത്തനുടുപ്പുകളുമായി പുരുഷന്മാര് തൊട്ടടുത്ത പള്ളികളിലും പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചു. നിരവധി ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പെരുന്നാള്‍ സന്ദര്‍ശനം നടത്തി. പൊന്നാനിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇനി അറിയപ്പെടുക ' ഇടക്കാല സഹവാസ സങ്കേതം ' എന്നായിരിക്കും.
പേരില്‍ പോലും 'ദുരിതം' എന്ന വാക്ക് മാറ്റിയതോടെ മാനസികമായും ക്യാമ്പിലെ അംഗങ്ങള്‍ക്ക് ഉണര്‍വേകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."