അറവുമാലിന്യ സംഭരണശാലക്കെതിരേ നടപടികളുമായി ആരോഗ്യ വകുപ്പ്
മാറഞ്ചേരി: അറവുമാലിന്യ സംഭരണശാലക്കെതിരേ നടപടികളുമായി ആരോഗ്യ വകുപ്പ് .
പുറങ്ങ് മാരമുറ്റത് പ്രവര്‍ത്തിക്കുന്ന അറവു മാലിന്യ സംഭരണ ശാലക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് അധികൃതര്‍ പരിശോധനക്കെത്തിയത് . പരിസരത്തെ ഒരുവീട്ടില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്തത് മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമാക്കാന്‍ കാരണമായിട്ടുണ്ടണ്ട്.
ഇവിടെ പ്രവൃത്തിക്കുന്ന സംഭരണശാല വേണ്ടണ്ട വിധത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സംഭരണശാല വേണ്ട മുന്‍കരുതലുകള്‍ എടുത്താണ് പ്രവര്‍ത്തിക്കുന്നതെന്നും ഒഴിഞ്ഞ സ്ഥലത്തു പ്രവര്‍ത്തിക്കുന്ന ശാലയ്ക്ക് നേരെ വൈരാഗ്യത്തോടെ ഉള്ള പ്രവര്‍ത്തനമാണ് നടക്കുന്നത് എന്നും ശാല നടത്തുന്നവര്‍ പറയുന്നു. അറവുശാലക്കും പരിസരത്തുള്ള ജലാശയത്തില്‍ മാലിന്യം തള്ളിയതിന് മറ്റൊരു വ്യക്തിക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."