തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനകളെ എഴുന്നള്ളിച്ച സംഭവം; അന്വേഷണം നടത്തണമെന്ന്് ആനപ്രേമി സംഘം
പാലക്കാട്: ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ കലാശകൊട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കു വേണ്ടി പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ തൃത്താല നിയോജക മണ്ഡലത്തില്‍ കുറ്റനാട്ടില്‍ നട്ടുച്ചയ്ക്ക് ടാറിട്ട റോഡില്‍ രണ്ട് ആനകളെ എഴുന്നള്ളിച്ചതിനെക്കറിച്ചു്്് അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണമെന്നാവശൃപ്പെട്ട്്്പാലക്കാട് ജില്ലാ ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ്ഹരിദാസ് മച്ചിങ്ങല്‍ വനം,വന്യജീവി വകുപ്പധികൃതര്‍ക്ക്്് പരാതി നല്‍കി നാട്ടാന പരിപാലനചട്ടമനുസരിച്ച് ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റികളില്‍ റജിസ്റ്റര്‍ ചെയ്ത ക്ഷേത്ര ഉത്സവങ്ങള്‍ക്കും, പള്ളി പെരുനാളുകള്‍ക്കും,നേര്‍ച്ചകള്‍ക്കും മാത്രമേ ആനകളെ എഴുന്നള്ളിക്കാവു എന്ന ഉത്തരവിരിക്കെയാണ് ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ കലാശകൊട്ടില്‍ കുറ്റനാട്ടില്‍ നട്ടുച്ചയ്ക്ക് ടാറിട്ട റോഡില്‍ രണ്ട് ആനകളെ എഴുന്നള്ളിച്ചത്്്് നാട്ടാന പരിപാലന നിയമം ലംഘിച്ച പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെയും , ആന ഉടമസ്ഥനെതിരെയും, നിയമ നടപടി സ്വീകരിച്ച് കേസ് എടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."