വില്ല്യാപ്പള്ളി സംഘര്‍ഷം: 17 പേര് അറസ്റ്റില്‍
വടകര: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടയില്‍ വില്യാപ്പള്ളിയിലുണ്ടായ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ്, സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
10 മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഏഴ് സി.പി.എം പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ വില്യാപ്പള്ളി പൊന്മേരി പറമ്പില്‍ താഴെ ആവിലോട്ട് നവാസ്(22), കുനിങ്ങാട് കരോറത്ത് കെ.മുഹമ്മദ് സിയാദ്(19), വില്യാപ്പള്ളി പയ്യമ്പള്ളി താഴ കുനി മുഹമ്മദ് അജ്ഫാന്‍(18), കുനിങ്ങാട് മുല്ലേരി താഴ മുഹമ്മദ് സിബിലി(18), പെരണ്ടച്ചേരി മുഹമ്മദ് മുബഷീര്‍(18), ചേരിപ്പൊയില്‍ ഒതയോത്ത് ഷാജഹാന്(35), വില്യാപ്പള്ളി കുരുടി കുന്നത്ത് അബ്ദുള്‍ മുത്തലിബ്(42), വില്യാപ്പള്ളി കുഴിമ്പില്‍ സഹലുദ്ധീന്(22), പൊന്മേരി പറമ്പില്‍ വലിയ മലയില്‍ അന്സിഫ്(22), നാദാപുരം ഈച്ചരത്ത് ആദില്‍(18) എന്നിവരും സി.പി.എം.പ്രവര്‍ത്തകരായ പൊന്മേരി പറമ്പില്‍ തൂശി കുന്നുമ്മല്‍ രമേശന്(47), കുളത്തിനു മീത്തല്‍ അര്ജുന്(18), പൊന്മേരി പറമ്പില്‍ കുറ്റിക്കാട്ടില്‍ മനോജന്(42), വില്യാപ്പള്ളി പുത്തന്‍ പുരയില്‍ രജീഷ്(34), പൊന്മേരി പറമ്പില്‍ പീടിക കുനിയില്‍ അഭിന്‍(19), പൊന്മേരി പറമ്പില്‍ മഠത്തി കുന്നുമ്മല്‍ പുഷ്പാകരന്‍(52), വില്യാപ്പള്ളി ചമ്മാണ്ടിയില് പറമ്പത്ത് സുകേഷ്(32) എന്നിവരെയാണ് വടകര പൊലിസ് അറസ്റ്റ് ചെയ്തത്.
കൊട്ടിക്കലാശത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 16 ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും മൂന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."