വോട്ടെടുപ്പ് തുടങ്ങി; ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍
തിരുവനന്തപുരം: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ പോളിങ് തുടങ്ങി. രാവിലെ ഏഴിനു തന്നെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും പോളിങ് ആരംഭിച്ചിരുന്നു. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ എത്തി വോട്ട്‌ചെയ്തു. കണ്ണൂരിലെ പിണറായി ആര്‍.സി അമല സ്‌കൂളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയത്.
മന്ത്രി സി. രവീന്ദ്രനാഫ് തൃശൂര്‍ കേരളവര്‍മ്മ കോളേജിലും മന്ത്രി ജി.സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും ആലപ്പുഴ പറവൂര്‍ പനയക്കുളങ്ങര എച്ച്.എസ്.എസിലും പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് കയില്യാട് മാമ്പറ്റപ്പടി കെ.വി ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ യു പി സ്‌കൂളിലും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പാണക്കാട് സ്‌കൂളിലും വോട്ട് ചെയ്തു. നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്തും ചലച്ചിത്ര സംവിധായകന്‍ ഫാസിലും മകനും നടനുമായ ഫഹദ് ഫാസിലും ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി.സ്‌കൂളിലെ പോളിങ് ബൂത്തിലും വോട്ട്‌ചെയ്തു.
[caption id="attachment_726789" align="aligncenter" width="457"] ഇന്നു വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍[/caption]
അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയത് പോളിങ്ങിനെ ബാധിച്ചു. മുഖ്യമന്ത്രി വോട്ട്‌ചെയ്യാനിരുന്ന ബൂത്തിലും പ്രശ്‌നം കണ്ടെങ്കിലും വേഗത്തില്‍ പരിഹരിച്ചു. തിരുവമ്പാടി 124ാം ബൂത്തില്‍ വോട്ടിങ് മെഷീനിലെ തകരാര്‍ കാരണം വോട്ടെടുപ്പ് വൈകിയാണ് തുടങ്ങിയത്. തകരാറുണ്ടായതോടെ പാലക്കാട് കയില്യാട് ആര്‍.വി.എല്‍.പി സ്‌കൂളില്‍ മോക് പോളിങ് നടത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."