HOME
DETAILS

കുറാഞ്ചേരി ദുരന്തം: മുന്നില്‍ നിന്ന് നയിച്ച് പൊലിസ്

  
backup
August 24 2018 | 07:08 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d

വടക്കാഞ്ചേരി : കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷമുള്ള അതിജീവനത്തിന്റെ മണികൂറുകളില്‍ വടക്കാഞ്ചേരി പൊലിസ് നടത്തിയ മഹനീയ പ്രവര്‍ത്തനങ്ങള്‍ക്ക് പരക്കെ പ്രശംസ .
രാവും പകലും ദുരന്തമുഖത്ത് എല്ലാം മറന്ന് നിലയുറപ്പിച്ച പൊലിസ് രക്ഷാപ്രവര്‍ത്തകര്‍ക്കു പകര്‍ന്നു നല്‍കിയത് വലിയ ആത്മവിശ്വാസമാണ്. മരണപ്പെട്ട 19 പേരില്‍ ആദ്യദിനം ലഭിച്ച 12 പേരുടെ മൃതദേഹങ്ങള്‍ അര്‍ധരാത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയും പൊലിസ് പുതിയൊരു ചരിത്രം രചിച്ചു. 16ന് വൈകീട്ട് ആരംഭിച്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ സമയം 17 ന് പുലര്‍ച്ചെയായി. ഒരു മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ പൊലിസിന് ഒന്നര മണിക്കൂര്‍ സമയമെങ്കിലും വേണം. മതിയായ വെളിച്ചത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം.
അതു കൊണ്ടു തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിയ്ക്കുക പകല്‍ വെളിച്ചത്തിലുമാണ്. എന്നാല്‍ കുറാഞ്ചേരിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയായിരുന്നു.
ഇത് മൂലം 17 ന് കാലത്ത് തന്നെ എല്ലാ പോസ്റ്റ്‌മോര്‍ട്ടങ്ങളും പൂര്‍ത്തീകരിയ്ക്കാന്‍ മെഡിയ്ക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞു. സാധാരണ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിയ്ക്കുന്നതിന് മെഡിക്കല്‍ കോളജ് അധികൃതര്‍ അനുവാദം നല്‍കാറില്ല. എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നില്‍ ഈ നിയമത്തിലും അയവ് വന്നു.
കുറാഞ്ചേരിയിലും മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരിയിലും നടന്ന ഉരുള്‍പൊട്ടലില്‍ 20 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കുന്നുംകുളം എ.സി.പി ടി.എസ് സിനോജിന്റെ നേതൃത്വത്തിലാണ് രാത്രി മുഴുവന്‍ നീണ്ടു നിന്ന ഇന്‍ക്വസ്റ്റ് നടപടികള്‍. വടക്കാഞ്ചേരി പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ പി.എസ് സുരേഷ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.സി രതീഷ്, ടി.കെ ശശീന്ദ്രന്‍ , അസിസ്റ്റന്റ്് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ പി.എല്‍ ജോര്‍ജ് , ഗിരീഷ് കുമാര്‍, പി.പി ബാബു, പി.ആര്‍ രാജേന്ദ്രന്‍, കെ.എസ് സന്തോഷ് , എം.ആര്‍. ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ കെ.ആര്‍ രമേഷ്, സി.ഡി സന്തോഷ്, പി.എന്‍ ജയന്‍, വനിതാ സിവില്‍ പൊലിസ് ഓഫീസര്‍ പി.എന്‍ ഇന്ദു , എരുമപ്പെട്ടി സബ്ബ് ഇന്‍സ്‌പെക്ടര്‍ വി.ജെ. ജോണ്‍ എന്നിവരും പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago
No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

Kerala
  •  a month ago
No Image

'കുഞ്ഞുങ്ങളുടെ കൊലയാളി, വംശഹത്യക്കാരന്‍' അമേരിക്കയില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് തങ്ങിയ ഹോട്ടലിന് മുന്നില്‍ വന്‍ പ്രതിഷേധം

International
  •  a month ago
No Image

'കര്‍ഷകനാണ്.. കളപറിക്കാന്‍ ഇറങ്ങിയതാ...'; പരസ്യവിമര്‍ശനം തുടര്‍ന്ന് എന്‍ പ്രശാന്ത്

Kerala
  •  a month ago