സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം ഒന്‍പത് പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു
പുതുനഗരം: ഗോവിന്ദാപുരത്ത് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തു.
സി.പി.എം പ്രവര്‍ത്തകരായഅഖിലന്‍,സുരേഷ്,ജയിലാവുദീന്‍,ശ്രീധരന്‍,കാര്‍ത്തി എന്നിവര്‍ക്കെതിരെ വധശ്രമത്തിനും, പട്ടികജാതി പീഡന നിരോധന നിയമപ്രകാരവുമാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത് .കോണ്‍ഗ്രസ് നേതാവായ ശിവരാജന്റെ പരാതിയിലാണ് കേസ്.
സി.പി.എം പ്രവര്‍ത്തകനായ കാര്‍ത്തികേയന്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അംബേദ്കര്‍ കോളനിവാസികളായ ശിവരാജന്‍,വിജയന്‍,സതീഷ്,ഗുരുവായൂരപ്പന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച്ച വൈകുന്നേരം ഉണ്ടായ
സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് വെട്ടേല്‍ക്കുകയും13പേര്‍ക്ക് മര്‍ദ്ദനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ ജാതിവിവേചനവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് നടന്ന ജാതിയപരമായ അധിക്ഷേപമാണ് അംബേദ്കര്‍ കോളനിയില്‍ തന്നെ വധിക്കാനുണ്ടായ ശ്രമമെന്ന് സമരനേതാവുംകോണ്‍ഗ്രസ് നേതാവുമായശിവരാജന്‍ പൊലിസില്‍ മൊഴി നല്‍കിയത്
ഏഴു മണിക്ക് അംബേദ്കര്‍ കോളനിയില്‍ മധുരവീരന്‍ ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് ശിവരാജകൈാടുവാള്‍ ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മധുരവീരന്‍ ക്ഷേത്രത്തിനു സമീപം വാഹനം തടഞ്ഞു നിര്‍ത്തി കമ്പിവടി ഉപയോഗിച്ച് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചതായാണ് സി പി എം പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയത്.
രണ്ടു വര്‍ഷം മുമ്പ്അയിത്തവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഉയര്‍ന്ന ജാതി വിഭാഗത്തോട് എതിര്‍ത്ത് സംസാരിച്ചതില്‍ പ്രതിഷേധിച്ച്ചക്‌ളിയര്‍ക്ക് എന്തിനാണ് രാഷ്ട്രീയംഎന്ന പേരിലാണ് തര്‍ക്കമുണ്ടായതെന്ന് ദലിത് കോണ്‍ഗ്രസ് പ്രവര്‍ത്തനേതാവായ ശിവരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."