മുതലമടയിലും നെന്മാറയിലും കൂടുതല്‍ സുരക്ഷാ സേന
പാലക്കാട്: കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം നടന്ന മുതലമടയിലും, നെന്മാറയിലും കൂടുതല്‍ സുരക്ഷാസേനയെ നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി. കൊട്ടിക്കലാശത്തിനെ തുടര്‍ന്ന് നെന്മാറയിലും, മുതലമടയിലും നടന്ന ആക്രമണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എം.എല്‍.എ, സുമേഷ് അച്യുതന്, കെ. ഭവദാസ് എന്നിവര്‍ ജില്ലാ കലക്ടറെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കലക്ടറുടെഉറപ്പ്. വോട്ടെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. അക്രമം അഴിച്ചുവിടുന്നുവെന്നും സുരക്ഷ ഒരുക്കണമെന്നും നേതാക്കള്‍ കലക്ടറോട് ആവശ്യപ്പെട്ടു.
മുതലമടയിലും നെന്മാറയിലുമായി കൂടുതല്ബി.എസ്.എഫ്., തമിഴ്നാട് സായുധ പൊലീസ് എന്നീ സംഘങ്ങളെ നിയോഗിക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്കി.ഞായറാഴ്ച വൈകീട്ട് കലാശക്കൊട്ടുമായി ബന്ധപ്പെട്ട് മുതലമടയില്‍ നടന്ന സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് വെട്ടേല്‍ക്കുകയും, 13 പേര്‍ക്ക് പരഴക്കേല്ക്കുകയും ചെയ്തിരുന്നു. ഇതില്‍ രണ്ടു പേര് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."