വിളയൂരില്‍ നിയന്ത്രണംവിട്ട ബസ് ഓട്ടോയിലും കാറിലും ഇടിച്ചു
കൊപ്പം: കുന്നംകുളത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വന്ന വാഹനങ്ങളില്‍ ഇടിച്ചു. ഇന്നലെ രാവിലെ 9.30ന് വിളയൂര്‍ ഹൈസ്കൂളിന് സമീപത്തുവച്ചായിരുന്നു സംഭവം. ബസിന്റെ അമിതവേഗതയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുവാനും എതിര്‍ദിശയില്‍ വന്നിരുന്ന ഓട്ടോയിലും ബസിന്റെ മുന്നില്‍ സഞ്ചരിക്കുന്ന കാറിലും ഇടിക്കാന്‍ കാരണമെന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും അഭിപ്രായപ്പെട്ടു. ഈ സമയം ഒട്ടനവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോയിരുന്നെങ്കിലും തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
കുന്നംകുളത്തുനിന്നും പുറപ്പെട്ടത് മുതല്‍ ബസ് അപകടത്തില്‍പ്പെടുന്നത് വരെ അമിതവേഗതയിലായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. ബസ് ആടി ഉലഞ്ഞപ്പോള്‍ ബസിലെ യാത്രക്കാരി പരാതിപ്പെടുകയും അതിന് ഡ്രൈവറുടെ ഭാഗത്തിന് പരിഹാസരൂപേണയുള്ള മറുപടിയാണ് ലഭിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. പട്ടാമ്പി-പുലാമന്തോള്‍ പാതയില്‍ റോഡുപണി നടക്കുന്നതിനാല്‍ സമയമൊപ്പിക്കാന് ബസുകളുടെ അമിത വേഗത പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."