HOME
DETAILS

മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തല്‍: സെക്രട്ടേറിയറ്റ് മാന്വല്‍ ഭേദഗതി ചെയ്യാന്‍ ഉത്തരവിറങ്ങി

  
backup
July 20 2016 | 19:07 PM

cabnet-decision-for-public

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കണമോ വേണ്ടയോ എന്ന വിവാദം നിലനില്‍ക്കേ മന്ത്രിസഭാ യോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സെക്രട്ടേറിയറ്റ് മാന്വല്‍ ഭേദഗതി ചെയ്യുവാന്‍ നിര്‍ദേശിച്ച് സര്‍ക്കുലര്‍.

എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും ജൂണ്‍ 14ന് പൊതുഭരണ വകുപ്പ് നല്‍കിയ സര്‍ക്കുലറില്‍ മന്ത്രിസഭാ തീരുമാനം ലഭിച്ച് 48 മണിക്കൂറിനകം തന്നെ ഉത്തരവ് പുറപ്പെടുവിക്കുവാനും അത് അപ്പോള്‍ തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുവാനും  നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കുലര്‍ സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ക്ക് വ്യക്തത നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. സുതാര്യത മുഖമുദ്രയാക്കിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ എട്ടു മന്ത്രിസഭായോഗം കഴിഞ്ഞിട്ടും തീരുമാനം പരസ്യപ്പെടുത്തിയില്ല.

കഴിഞ്ഞ മാസം വകുപ്പ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ പ്രകാരം മന്ത്രിസഭാ യോഗത്തിലെ കുറിപ്പുകളില്‍ കൃത്യത ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ ശ്രദ്ധിക്കണമെന്നും യോഗത്തിലെത്തുന്ന കുറിപ്പുകളില്‍ മുന്‍ ഫയലുകള്‍, ഉത്തരവുകള്‍ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പ്രസക്തഭാഗങ്ങള്‍ എന്നിവ ഉറപ്പു വരുത്തണമെന്നും പറയുന്നുണ്ട്. കൂടാതെ  ഭരണ പരിഷ്‌കാരം, ധനം, നിയമം എന്നീ വകുപ്പുകളുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളില്‍ കൂടിയാലോചന നടത്തി കുറിപ്പില്‍ ഉള്‍പ്പെടുത്തണമെന്നും എല്ലാ കുറിപ്പുകളും വകുപ്പ് സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിയ്ക്ക് മൂന്നു ദിവസം മുന്‍പ് നല്‍കണമെന്നും പറയുന്നുണ്ട്.  ഇത്തരത്തില്‍ 12 നിര്‍ദേശങ്ങളടങ്ങിയതായിരുന്നു സര്‍ക്കുലര്‍. എന്നാല്‍ സര്‍ക്കുലര്‍ ലഭിച്ച് ഒരു മാസമായിട്ടും വകുപ്പ് സെക്രട്ടറിമാര്‍ക്ക് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

അതിനിടെ വിവരാവകാശ നിയമം ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി പാര്‍ലമെന്റ് സമിതിയ്ക്ക് കേരളം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.  വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അപേക്ഷാഫീസ് വര്‍ധിപ്പിക്കല്‍, അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് പിഴ ചുമത്തുക, പകര്‍പ്പുകളുടെ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പാര്‍ലമെന്റ് സമിതിയ്ക്ക് കേരളം സമര്‍പ്പിച്ചിരിക്കുന്നത്.   മന്ത്രിസഭാ തീരുമാനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ വിവരാവകാശ നിയമത്തെ നിരുത്സാഹപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ ആണ്  കേരളം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരം വിവിധ വകുപ്പ് മേധാവികളാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.

വിവരാവകാശ നിയമത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ക്കായി 2015 ഓഗസ്റ്റിലാണ് ലോക്‌സഭ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ഡോ. ജെ.പി ഗാന്ധി ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചത്. അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനുള്ള സമയപരിധി അഞ്ചില്‍ നിന്നും 15 ആക്കണമെന്നും കുറിപ്പ് ഫയലുകള്‍ പരസ്യപ്പെടുത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നുമാണ് റവന്യൂ വകുപ്പ് ശുപാര്‍ശ നല്‍കിയത്. ചോദ്യങ്ങളുടെ എണ്ണം നിയന്ത്രിക്കണം, അപേക്ഷാഫീസ് 50 രൂപയാക്കണമെന്നും തപാല്‍നിരക്ക് ഈടാക്കണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി പാര്‍ലമെന്ററി സമിതിക്ക് കൈമാറിയിട്ടുണ്ട്. അതേ സമയം പൊതുജനങ്ങളില്‍ നിന്നോ വിവരാവകാശ പ്രവര്‍ത്തകരില്‍ നിന്നോ വിവരങ്ങള്‍ ശേഖരിക്കാതെ ഉദ്യോഗസ്ഥരെ മാത്രം ആശ്രയിച്ചത് നിയമം ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a day ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a day ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  a day ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a day ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  a day ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a day ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a day ago