ജില്ലയിലെ വനത്തിനുള്ളിലെ ഏക പോളിങ് ബൂത്തിന് കനത്ത സുരക്ഷ
കരുളായി: ഉള്‍വനത്തില്‍ അധിവസിക്കുന്ന 467 വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് വരുന്നത് കനത്ത സുരക്ഷയില്‍. പ്രാക്തന ഗോത്ര വര്‍ഗത്തില്‍പ്പെട്ട ചോലനായിക്കരും കാട്ടുനായിക്കരുമാണ് ഈ ബൂത്തിലെ വോട്ടര്‍മാര്‍. ജില്ലയിലെ ഏറ്റവും സുരക്ഷയുള്ള പോളിങ് ബൂത്താണ് നെടുങ്കയം പ്രകൃത പഠന കേന്ദ്രം.
കൂടാതെ ജില്ലയിലെ തന്നെ ആദിവാസികള്‍ക്ക് മാത്രമായുള്ള പോളിങ് ബൂത്താണ് നെടുങ്കയം ബൂത്ത്. മാവോവാദി ഭീക്ഷണിയെ തുടര്‍ന്നാണ് ഈ ബൂത്തിന് ഇത്രയധികം സുരക്ഷയൊരുക്കുന്നത്. പല തവണ പൊലിസും മാവോവാദികളും തമ്മില്‍ നേര്‍ക്കുനേര്‍ പോരാടുകയും ര@് മാവോവാദികള്‍ കൊല്ലപ്പെടുകയും ചെയ്ത വനമേഖക്കുള്ളിലാണ് ഈ ബൂത്ത് സ്ഥിതി ചെയ്യുന്നത്.
സി.സി.ടി.വി, വെബ്കാസ്റ്റിങ്, വിഡീയോ റിക്കോഡിങ്, തുടങ്ങി എല്ലാ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും പുറമെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനെയും കേന്ദ്ര സേനയെയും വിന്യസിപ്പിച്ചിട്ടു@്. ര@ു ദിവസമായി ഈ ബൂത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കാവലിലാണ്.
നിലമ്പൂര്‍ താലൂക്കില്‍ 170ാം നമ്പര്‍ വോട്ടെടുപ്പ് കേന്ദ്രമാണിത്. 266 പുരുഷന്‍മാരും 201വനിതകളും ഉള്‍പ്പെടെ 467 വോട്ടര്‍മാരാണുള്ളത്. ഇതില്‍ എല്ലാവരും വനവാസികളുമാണ്. ഇതില്‍ 87 പേര്‍ ഗുഹാവാസികളുമാണ്. മാഞ്ചീരി, കുപ്പമല, പൂച്ചപാറ, മീന്‍മുട്ടി, നാഗമല, പാണപുഴ, മണ്ണള, എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് ഈ ബൂത്തിലെത്താന്‍ 25 കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിക്കണം.
ഇതില്‍ അഞ്ച് കിലോ മീറ്ററോളം ഇവര്‍ക്ക് കാല്‍ നടയാത്രചെയ്യേ@തായു@്. എങ്കിലും ഈ പ്രശ്‌നങ്ങളെന്നും വകവയ്ക്കാതെ ഇവരുടെ സമ്മതിദായകാവകാശം വിനിയോഗിക്കാന്‍ ബൂത്തിലെത്താറു@്. ഇത്തവണ ഈ ബൂത്തില്‍ 25 പേര്‍ പുതിയ വോട്ടര്‍മാരു@്. ഇതില്‍ മൂന്ന് പേര്‍ ചോലനായിക്കരാണ്.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള വോട്ടിങ് യന്ത്രം ഉള്‍പ്പെടെയുള്ള സാധന സാമിഗ്രികള്‍ ഇന്നലെ ഉച്ചയോടെ കനത്ത സുരക്ഷയില്‍ ബൂത്തിലെത്തിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ജോസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലിസും ആന്റി നക്‌സല്‍ ഫോഴ്‌സിന്റെയും സുരക്ഷയിലാണ് സാധനങ്ങളെത്തിച്ചത്.
മൈക്രോ ഓബ്‌സര്‍വര്‍, പ്രിസൈഡിങ് ഓഫിസര്‍, മൂന്ന് പോളിങ് ഓഫീസമാര്‍, ബി.എല്‍.ഒ എന്നിവരാണ് സാധനങ്ങളുമായെത്തിയത്. ഇവക്കെല്ലാം പുറമെ ആന്റി നക്‌സല്‍ ഫോഴ്‌സും ത@ര്‍ ബോള്‍ട്ടും വനത്തിനുള്ളിലും ബൂത്തിന് ചുറ്റും പട്രോളിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."