ജില്ലയില്‍ 45 സ്ത്രീ സൗഹൃദ പോളിങ് ബൂത്തുകള്‍
ആലപ്പുഴ: വോട്ടെടുപ്പ് ഹൃദ്യമായ അനുഭവമാക്കാനും വോട്ടര്‍ക്ക് പരമാവധി പ്രാധാന്യം നല്‍കാനും ലക്ഷ്യമിട്ട് ജില്ലയില്‍ 45 സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍ തയ്യാറായി. സ്ത്രീ സൗഹൃദബൂത്തുകള്‍ ആയതിനാല്‍ പൊലീസ് ഉള്‍പ്പടെ പോളിങ് ഉദ്യോഗസ്ഥരെല്ലാം വനിതകളാണെന്ന പ്രത്യേകതയും ഇവിടെയുണ്ട്. വികലാംഗരെ വോട്ടുചെയ്യാന്‍ ബൂത്തിലെത്തിക്കാന്‍ വീല്‍ചെയറും ഇവിടെ തയ്യാറാണ്. ബൂത്തില്‍ പ്രവേശിക്കുന്നയിടം മുതല്‍ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങള്‍, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്‌ലറ്റുകള്‍, വിശ്രമസ്ഥലം, മെഡിക്കല്‍ സംഘം തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അമ്മമാര്‍ക്കായി ഫീഡിങ് റൂമും തയ്യാറാക്കിയിട്ടുണ്ട്.
അരൂര്‍
പഞ്ചായത്ത് ഓഫിസ് ചേന്നം പള്ളിപ്പുറം, മണിയാത്രയ്ക്കല്‍ ദേവസ്വം യു.പി.എസ് നടുഭാഗം (കിഴക്കേ കെട്ടിടത്തിന്റെ കിഴക്ക് ഭാഗം), ഗവ. യു.പി എസ് പറയകാട് (വടക്കേ കെട്ടിടത്തിന്റെ കിഴക്കേ ഭാഗം), തിരുമല ദേവസ്വം എച്.എസ് തുറവൂര്‍ (വടക്കു ഭാഗം), സെന്റ് മേരീസ് ലോവര്‍ പ്രൈമറി സ്‌കൂള്‍ പള്ളിപ്പുറം (പടിഞ്ഞാറ് ഭാഗം).
ചേര്‍ത്തല
ഗവ. എല്‍.പി.എസ് പട്ടണക്കാട് (തെക്ക് ഭാഗം), മുട്ടം ഹോളി ഫാമിലി ബോയ്‌സ് എച്എസ് (വടക്കേ കെട്ടിടം), ഗവ. പോളി ടെക്‌നിക് ചേര്‍ത്തല ഓഡിറ്റോറിയം, ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂള്‍ മതിലകം (കിഴക്ക് ഭാഗം), കണ്ടമംഗലം എച്.എസ്.എസ് കടക്കരപ്പള്ളി (തെക്ക് ഭാഗം).
ആലപ്പുഴ
ലൂഥറന്‍ എച്.എസ് കോമളപുരം (തെക്കേ കെട്ടിടത്തിലെ കിഴക്കേ ഭാഗത്തുള്ള രണ്ടാമത്തെ മുറി), സെന്റ് തോമസ് എച്.എസ് തുമ്പോളി (തെക്കേ കെട്ടിടത്തിലെ കിഴക്ക് ഭാഗം), ഗവ. ടൗണ്‍ എല്‍പിഎസ് അവലുകുന്ന് (പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറെ ഭാഗം), എസ്ഡിവി ബോയ്‌സ് എച് എസ് ആലപ്പുഴ (പടിഞ്ഞാറെ കെട്ടിടത്തിന്റെ വടക്കു ഭാഗം), ലിയോ തേര്‍ടീന്‍ത് എച്.എസ്.എസ് വഴിച്ചേരി (പ്രധാന കെട്ടിടത്തിന്റെ തെക്കു ഭാഗം).
അമ്പലപ്പുഴ
സെന്റ് ആന്റണിസ് ഗേള്‍സ് എച്.എസ് പഴവങ്ങാടി (വടക്കു കിഴക്ക് ഭാഗം), ഗവ.യു.പി.എസ് കളര്‍കോട് (തെക്കേ കെട്ടിടത്തിന്റെ പഴിഞ്ഞാറേ ഭാഗം), സെന്റ് ലൂര്‍ദ് മേരി യു.പി.എസ് വാടയ്ക്കല്‍ (മധ്യത്തിലുള്ള കെട്ടിടത്തിന്റെ പ്രധാന ഭാഗം), ശ്രീദേവി വിലാസം ഗവ.യുപിഎസ് (വടക്കു ഭാഗം) നീര്‍കുന്നം, അല്‍ അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കാക്കാഴം (പടിഞ്ഞാറെ കെട്ടിടത്തിന്റെ കിഴക്കേ ഭാഗം).
കുട്ടനാട്
ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ ചമ്പക്കുളം (വടക്കേ കെട്ടിടം), ഗവ. ഹൈ സ്‌കൂള്‍ തെക്കേക്കര (വടക്കു ഭാഗം), സെന്റ മേരീസ് ലോവര്‍ പ്രൈമറി സ്‌കൂള്‍ മണലടി, ഗവ. ന്യൂ ലോവര്‍ പ്രൈമറി സ്‌കൂള്‍ തലവടി (കിഴക്ക് ഭാഗം), തകഴി ശിവശങ്കര പിള്ള സ്മാരക ഗവ. യു,പിഎസ് (പ്രധാന കെട്ടിടത്തിന്റെ തെക്കു ഭാഗം).
ഹരിപ്പാട്
എന്‍.എസ്.എസ് ഹൈ സ്‌കൂള്‍ കരുവാറ്റ (നോര്‍ത്ത് ബ്ലോക്ക്), ഗവ. ഹൈ സ്‌കൂള്‍ ആയാപറമ്പ് (കിഴക്ക് ഭാഗം), യു.പി എസ് മണ്ണാറശാല (പടിഞ്ഞാറെ ഭാഗം), ടികെഎംഎം കോളജ് നങ്യാര്‍കുളങ്ങര (തെക്കു ഭാഗം), എന്‍എസ്എസ് എച്എസ്എസ് നടുവട്ടം (പടിഞ്ഞാറേ കെട്ടിടത്തിന്റെ തെക്ക് ഭാഗം).
കായംകുളം
ടൗണ്‍ യു.പിഎസ് കീരിക്കാട് കായുകുളം (മധ്യ ഭാഗം), എം.എസ്.എം. കോളജ് കായംകുളം (വടക്കേ കെട്ടിടം), സെന്റ് മേരീസ് ജി.എച്.എസ്. കായംകുളം (കിഴക്കേ കെട്ടിടം), പോപ്പ് പയസ് ഇലവണ്‍ത്ത് എച്.എസ്. (പ്രധാന കെട്ടിടത്തിന്റെ വടക്ക് കിഴക്ക് ഭാഗം), നാഗരാജവിലാസം യു.പി.എസ്. വെട്ടിക്കോട് (പടിഞ്ഞാറേ ഭാഗം).
മാവേലിക്കര
ഗവ.യു.പി.എസ് കണ്ടിയൂര്‍ (വടക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗം), ഗവ.ടി.ടി.ഐ എല്‍.പി.എസ്. (കിഴക്കേ കെട്ടിടത്തിന്റെ വടക്ക് ഭാഗം), ഗവ.യു.പി.എസ്. ചുനക്കര (വടക്ക് കെട്ടിടം), ഗവ. എല്‍.പി.എസ്. പാലമേല്‍ (വടക്ക് ഭാഗം), പി.എന്‍.പി.എം. എല്‍.പി.എസ്. താമരക്കുളം (തെക്ക് ഭാഗം).
ചെങ്ങന്നൂര്‍
നായര്‍ സമാജം ബി.എച്.എസ്. മാന്നാര്‍, ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുരട്ടിക്കാട് (കിഴക്കേ കെട്ടിടത്തിന്റ് വടക്കേ ഭാഗം), ഗവ. യു.പി.എസ്. പെണ്ണുക്കര (കിഴക്ക് ഭാഗം), ഗവ.യു.പി.എസ്. ചെറുകോല്‍ (പടിഞ്ഞാറേ കെട്ടിടം), ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ കല്യാത്തറ (വടക്കേ കെട്ടിടം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."