ഒറ്റപ്പെട്ട ആദിവാസികളെ രക്ഷിക്കണമെന്ന് കേരളാ ആദിവാസി ഫോറം
കൊച്ചി: കാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നു നിലമ്പൂര്‍ വനമേഖലയില്‍ കാട്ടുനായക്കര്‍, ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണെന്നും അവരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേരളാ ആദിവാസി ഫോറം സെക്രട്ടറി എം.ആര്‍ ചിത്ര.
വനവിഭവങ്ങള്‍ നഷ്ടമായതിനാല്‍ പട്ടിണിയിലായ അവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ സാധി
ച്ചിട്ടില്ല. ഒറ്റപ്പെട്ട അവസ്ഥയിലാണെങ്കിലും ഒറ്റപ്പെട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ട്.
എന്നാല്‍, ഇനിയുള്ള ദിവസങ്ങളില്‍ മുഴുപ്പട്ടിണിയിലാകും. അവരുടെ പുനരധിവാസമടക്കമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടല്‍ മേഖലയിലേക്കു പോകാന്‍ ആദിവാസികള്‍ താല്‍പര്യം കാണിക്കുന്നില്ല. പുനരധിവാസത്തിനു സൗകര്യപ്രദമായ ഭൂമി കണ്ടെത്തണം.
കുറച്ചുകാലത്തേക്കെങ്കിലും സര്‍ക്കാര്‍ ഇവര്‍ക്കു ഭക്ഷണസാധനങ്ങളും ക്യാംപുകളും നല്‍കണം. നഷ്ടമായ രേഖകള്‍ വീണ്ടെടുക്കാന്‍ അദാലത്തുകള്‍ നടത്തണം. നിലമ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകള്‍ പരാജയമായതിനാല്‍ അത്തരത്തിലുള്ള പുനരധിവാസം ഫലപ്രദമാകില്ലെന്നു പറഞ്ഞ അവര്‍, വനാവകാശ നിയമം, പെസ തുടങ്ങിയ നിയമങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."