ഭക്തിസാന്ദ്രമായി മമ്പുറത്തെ മജ്‌ലിസുന്നൂര്‍
തിരൂരങ്ങാടി: സഹിഷ്ണുതയും സൗഹാര്‍ദ്ദവും പുലര്‍ത്തി സമൂഹത്തില്‍ ബഹുസ്വരതയ്ക്കു വേണ്ടി നിലകൊണ്ട ആത്മീയാചാര്യനായിരുന്നു മമ്പുറം തങ്ങളെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. 182ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ രണ്ടാം ദിനം നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചു എങ്ങനെ ഒരു ബഹുസ്വര രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളാം എന്ന സന്ദേശമായിരുന്നു തന്റെ ജീവിതത്തിലൂടെ അദ്ദേഹം പകര്‍ന്നുതന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.
മമ്പുറം ആണ്ടുനേര്‍ച്ചയുടെ ശ്രദ്ധേയ പരിപാടികളിലൊന്നാണ് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വിശ്വാസികള്‍ക്ക് നേരിട്ടുപങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ മഖാമിലെ മജ്‌ലിസുന്നൂര്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി മജ്‌ലിസുന്നൂറിന് നതൃത്വം നല്‍കി. യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു.
ഇന്ന് മുതല്‍ മതപ്രഭാഷണങ്ങള്‍ നടക്കും. ഇന്ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 26 ന് ദിക്‌റ് ദുആ സമ്മേളനവും 27ന് മൗലിദ്, ഖത്മുല്‍ഖുര്‍ആന്‍, ദുആ സദസ്സും നടക്കും.
കോവിഡ് പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നേര്‍ച്ചകളും സംഭാവനകളും നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനമാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."