HOME
DETAILS

ഇടുക്കി രണ്ടാം വൈദ്യുതി നിലയം: വാപ്‌കോസ് പഠനം തുടങ്ങി വാണിജ്യ സാധ്യതാ റിപ്പോര്‍ട്ട് ഒരു മാസത്തിനകം

  
backup
August 22 2020 | 02:08 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-2


തൊടുപുഴ: സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇടുക്കി രണ്ടാം വൈദ്യുതി നിലയം സംബന്ധിച്ച് കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്) പഠനം തുടങ്ങി. ആദ്യപടിയായി വൈദ്യുതി ബോര്‍ഡ്, ഇറിഗേഷന്‍, റവന്യു, വനം, ജിയോളജി അടക്കമുള്ള വകുപ്പുകളില്‍ നിന്നും ഡാറ്റ ശേഖരണം ആരംഭിച്ചു. വാപ്‌കോസിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഹൈഡ്രോ പവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ക്ക് ഡല്‍ഹിയില്‍ നിന്നും എത്താന്‍ കഴിയാത്തതിനാല്‍ കരാര്‍ ഒപ്പിട്ടിട്ടില്ല. വാണിജ്യ സാധ്യതാ റിപ്പോര്‍ട്ട് ഒരു മാസത്തിനകവും സാധ്യതാ പഠന റിപ്പോര്‍ട്ട് നാല് മാസത്തിനകവും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും (ഡി.പി.ആര്‍) പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും 18 മാസത്തിനകവും സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശമെന്ന് കെ.എസ്.ഇ.ബി സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സെന്‍ട്രല്‍ ചീഫ് എന്‍ജിനീയര്‍ എ. ഷാനവാസ് സുപ്രഭാതത്തോട് പറഞ്ഞു.
കണ്‍സള്‍ട്ടന്‍സി കരാറിനായി 15 കോടിയുടെ ഗ്ലോബല്‍ ടെന്‍ഡറാണ് കെ.എസ്.ഇ.ബി ക്ഷണിച്ചത്. സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ളതടക്കം നാല് കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും നിര്‍ദേശിച്ച മാനദണ്ഡങ്ങളെല്ലാം നിലനിര്‍ത്തി കുറഞ്ഞ തുകയായ എട്ടരക്കോടി രേഖപ്പെടുത്തിയത് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാപ്‌കോസാണ്. പുതിയ പവര്‍ഹൗസിന്റെ സ്ഥാനം, ആവശ്യമായി വരുന്ന സ്ഥലം, വൈദ്യുതി ഉല്‍പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഒഴുക്കേണ്ട സ്ഥലം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, നിര്‍മാണ ചെലവ് തുടങ്ങി എല്ലാം വിശദമായി പ്രദിപാദിക്കുന്ന റിപ്പോര്‍ട്ടാണ് തയാറാക്കേണ്ടത്. പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതിയുടെ സാധ്യതയും വാപ്‌കോസ് പഠനവിധേയമാക്കും.
രണ്ടാം വൈദ്യുതി നിലയം വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ സ്ഥാപിത ശേഷി 1560 മെഗാവാട്ടായി ഉയരും. രണ്ടാം നിലയം കൂടി വരുന്നതോടെ പ്രതിദിന ഉല്‍പാദനം 3.8 കോടി യൂനിറ്റ് വരെ ഉയര്‍ത്താം.
മണ്‍സൂണ്‍ സീസണുകളില്‍ ഡാം നിറയുന്ന അവസരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയേണ്ട സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം പീക്ക് സമയങ്ങളില്‍ പുറത്തുനിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി എത്തിക്കുന്നത് ഒഴിവാക്കാനും ഇടുക്കി എക്‌സ്‌റ്റെന്‍ഷന്‍ സ്‌കീമിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago