HOME
DETAILS

സീറ്റ് നിഷേധിച്ചു; ബി.ജെ.പി വിടാനൊരുങ്ങി പ്രമുഖ ദലിത് നേതാവ് ഉദിത് രാജ്

  
backup
April 23, 2019 | 9:15 PM

%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa

 


ന്യൂഡല്‍ഹി: സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി വിടാനൊരുങ്ങി പ്രമുഖ ദലിത് നേതാവ് ഉദിത് രാജ്. ഡല്‍ഹിയില്‍ നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസമായ ഇന്നലെ രാവിലെ ട്വിറ്ററിലിട്ട കുറിപ്പിലാണ് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിപ്പിക്കരുതെന്ന് അദ്ദേഹം ബി.ജെ.പി നേതൃത്വത്തിനു മുന്നറിയിപ്പ് നല്‍കിയത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഉദിത് രാജിന് ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ഇതുള്‍പ്പെടെയുള്ള കാരണങ്ങളാണ് പരസ്യമായി പാര്‍ട്ടി നേതൃത്വത്തിന് അദ്ദേഹം മുന്നറിയിപ്പുമായി എത്തിയത്. ടിക്കറ്റ് ലഭിക്കുമോ എന്നു കാത്തിരിക്കുകയാണ്, ഇല്ലെങ്കില്‍ ഞാന്‍ ബി.ജെ.പിയോട് വിടപറയും. എനിക്ക് ഇത്തവണും അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ തനിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കരുതുന്നു. എന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവാന്‍ നിര്‍ബന്ധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്- അദ്ദേഹം ട്വീറ്റ് ചെയ്തു.


രാവിലെ ഇക്കാര്യം ട്വീറ്റ് ചെയ്തതിനു പിന്നാലെ വെസ്റ്റ് ഡല്‍ഹിയില്‍ ഗായകന്‍ ഹന്‍സ് രാജ് ഹന്‍സിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി അന്തിമ പട്ടിക പുറത്തുവിട്ടു. പ്രമുഖ സൂഫി ഗായകനായ ഹന്‍സ് രാജ്, 2016ലാണ് കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നത്. ഹന്‍സ് രാജിന്റെ പേര് പ്രഖ്യാപിച്ചതോടെ വീണ്ടും രൂക്ഷമായ പ്രതികരണവുമായി ഉദിത് രാജ് രംഗത്തുവന്നു. ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും അതേസമയം, സ്വതന്ത്രനായി മല്‍സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായിലും വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, എനിക്കു തെറ്റുപറ്റി. എം.പി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചയാളാണ് ഞാനെന്ന് എന്റെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ വ്യക്തമാവും. ലോക്‌സഭയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവരില്‍ രണ്ടാം റാങ്കാണ് എനിക്കു ലഭിച്ചത്. ഞാന്‍ പാര്‍ട്ടി വിട്ടതല്ല, പാര്‍ട്ടി എന്നെ ഉപേക്ഷിക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു. ബി.ജെ.പി എന്നെ ഉപേക്ഷിക്കുമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വളരെ മുന്‍പേ മുന്നറിയിപ്പ് നല്‍കിയത് ഇപ്പോള്‍ സത്യമായിരിക്കുന്നു. തെറ്റായ പാര്‍ട്ടിയിലെ ശരിയായ നേതാവാണ് ഞാന്‍ എന്നാണ് രാഹുല്‍ എന്നെ കുറിച്ചു പറഞ്ഞത്- ഉദിത് രാജ് കൂട്ടിച്ചേര്‍ത്തു.


രാജ്യത്തെ അറിയപ്പെട്ട ദലിത് നേതാക്കളില്‍ ഒരാളായ ഉദിത് രാജ് സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് രാജിവച്ച് ഇന്ത്യന്‍ ജസിറ്റിസ് പാര്‍ട്ടി രൂപീകരിച്ചു പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനിടെ അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേര്‍ന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായാണ് ഉദിത് രാജ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം, പിന്നാക്ക സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹം വേറിട്ട നിലപാടുകളും സ്വീകരിച്ചുവരികയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ 50 വയസ്സിന് മുകളിലുള്ള താമസക്കാരോട് ഷിംഗിൾസ് വാക്‌സിൻ എടുക്കാൻ അഭ്യർത്ഥിച്ച് ആരോ​ഗ്യ വിദ​ഗ്ധർ

uae
  •  7 days ago
No Image

ഹോണ്ടയുടെ 'ചൈനീസ് കട്ട്': ബാറ്ററികൾ ഇനി ഇൻഡോനേഷ്യയിൽ നിന്ന്

auto-mobile
  •  7 days ago
No Image

'ഡൽഹി' വേണ്ട, 'ഇന്ദ്രപ്രസ്ഥം' മതി! നഗരം പാണ്ഡവർക്ക് സമർപ്പിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

National
  •  7 days ago
No Image

യുഎഇയിൽ ഇനി നീണ്ട വാരാന്ത്യങ്ങൾ ഉറപ്പ്; അവധി ദിനങ്ങൾ മാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള നിയമത്തെക്കുറിച്ചറിയാം

uae
  •  7 days ago
No Image

റൂണിക്ക് 'നോ ചാൻസ്'! റൊണാൾഡോയേക്കാൾ വേഗതയുള്ള താരം മറ്റൊരാൾ; മാഞ്ചസ്റ്റർ യുണൈറ്റഡ് രഹസ്യം പുറത്ത്

Football
  •  7 days ago
No Image

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; അഞ്ചലിൽ 3 കിലോയുമായി രണ്ടുപേർ പിടിയിൽ

crime
  •  7 days ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ ഷോറൂം ജീവനക്കാരിക്ക് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ പിടിയിൽ

crime
  •  7 days ago
No Image

ഗൂഗിൾ ക്രോം ഉപയോക്താക്കളെ ശ്രദ്ധിക്കുക! ഉടൻ അപ്‌ഡേറ്റ് ചെയ്യുക; ഹാക്കർമാർക്ക് 'വാതിൽ തുറന്നു' നൽകുന്ന ഗുരുതര സുരക്ഷാ വീഴ്ച

National
  •  7 days ago
No Image

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ കോർട്ടിനോട് വിട പറഞ്ഞു; 22 വർഷത്തെ ഇതിഹാസ കരിയറിന് വിട

Others
  •  7 days ago
No Image

ജയിലിലെ 'ഹൈടെക്' ക്രൈം: കാപ്പ തടവുകാരൻ ഫോണിലൂടെ ഭീഷണിപ്പെടുത്തി ലഹരിക്ക് പണം ആവശ്യപ്പെട്ടു; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ

crime
  •  7 days ago


No Image

കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ കാരണം മോദി സര്‍ക്കാര്‍; അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം വെറും തട്ടിപ്പ്; കെ സുരേന്ദ്രന്‍ 

Kerala
  •  7 days ago
No Image

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; വായ്പയെടുത്ത് തിരിച്ചടക്കാത്തവരില്‍ 90 ശതമാനവും ബിജെപിക്കാര്‍ തന്നെ, പാര്‍ട്ടിയെ കുരുക്കിലാക്കി എം.എസ്.കുമാര്‍

Kerala
  •  7 days ago
No Image

ലോകകപ്പ് ഹീറോ ജെമീമക്കെതിരെ വര്‍ഗീയ വിദ്വേഷം തുപ്പി ബിജെപി നേതാവ് കസ്തൂരി; യേശുവിന് നന്ദി പറഞ്ഞതിന് വിമര്‍ശനം

National
  •  7 days ago
No Image

സ്‌കൂളില്‍ പോകാന്‍ മടി; കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതെ കുട്ടി- ഒടുവില്‍ കട്ടിലോടെ കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ സ്‌കൂളിലേക്ക്

National
  •  7 days ago