HOME
DETAILS

കരിപ്പൂര്‍ വിമാനാപകടം: ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

ADVERTISEMENT
  
backup
August 23 2020 | 01:08 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%9a


സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കെല്ലാം ക്വാറന്റൈന്‍ വേണ്ട;
ഹൈ റിസ്‌ക് വിഭാഗത്തിന് മാത്രം 14 ദിവസം

കൊവിഡ്
പ്രോട്ടോക്കോളില്‍ മാറ്റം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റൈന്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കെല്ലാം ക്വാറന്റൈന്‍ വേണ്ടെന്നാണ് ശ്രദ്ധേയമായ മാറ്റം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലെ ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടത്. ലോ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ അനാവശ്യ യാത്രകളും വിവാഹം, പൊതുപരിപാടികള്‍, ബന്ധുവീട് സന്ദര്‍ശനം തുടങ്ങിയവ ഒഴിവാക്കുകയും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്താല്‍ മതിയാകും. രോഗലക്ഷണങ്ങളുണ്ടായാല്‍ കൊവിഡ് പരിശോധന നടത്തണം. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ ഉള്‍പ്പെട്ടവരും സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതി.
കൊവിഡ് സാധ്യതാപട്ടികയില്‍ ഇല്ലാത്തവര്‍ക്ക് ശ്വാസ സംബന്ധ പ്രശ്‌നങ്ങളുണ്ടായാല്‍ ടെലിമെഡിസിന്‍ പ്രയോജനപ്പെടുത്തിയോ, അടുത്തുള്ള ഡോക്ടറുമായി ബന്ധപ്പെട്ടോ ചികിത്സ തേടുകയും ആവശ്യമെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തുകയും വേണം. ഇവര്‍ രോഗലക്ഷണം കുറയുന്നത് വരെ ഹോം ഐസൊലേഷനില്‍ ആയിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 

ഹൈ റിസ്‌ക് വിഭാഗം

കൊവിഡ് രോഗിയുമായി ഒരു മീറ്ററിനുള്ളില്‍ ദൂരത്തില്‍ 15 മിനിട്ടിലധികം ചിലവഴിച്ചവര്‍, രോഗിയുമായി നേരിട്ട് ഇടപഴകിയവര്‍, പി.പി.ഇ കിറ്റ് കൃത്യമായി ധരിക്കാതെ രോഗിയെ ചികിത്സിച്ചവരും സാംപിള്‍ കൈകാര്യം ചെയ്തവരും, രോഗിക്കൊപ്പം ഒരു വീട്ടില്‍ താമസിച്ചവര്‍,
റൂം, ഭക്ഷണം, ബാത്ത്‌റൂം തുടങ്ങിയവ പങ്കിട്ടവര്‍, സുരക്ഷാ മുന്‍കരുതലുകളില്ലാതെ രോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്തവര്‍, രോഗിക്കൊപ്പം ആശുപത്രിയില്‍ ഒരേ മുറിയിലുണ്ടായിരുന്ന മറ്റു രോഗികളും അവരുടെ സന്ദര്‍ശകരും.

ലോ റിസ്‌ക് വിഭാഗം

രോഗിയുണ്ടായിരുന്ന സ്ഥലത്ത് അതേസമയം ഉണ്ടായിരിക്കുകയും എന്നാല്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടില്‍ ഉള്‍പ്പെടാത്തവര്‍, മുന്‍കരുതലുകള്‍ സ്വീകരിച്ച് രോഗിയുമായി ഇടപഴകിയവര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  a month ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  a month ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  a month ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  a month ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  a month ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  a month ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a month ago