HOME
DETAILS

തിരുവനന്തപുരം വിമാനത്താവളം: ഒത്തുകളി നടത്തി തോറ്റ ശേഷം മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നു- ബെന്നി ബഹനാന്‍

  
backup
August 23, 2020 | 2:22 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-25

 


കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ ഒത്തുകളി നടത്തിയ ശേഷം മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്ന് യു. ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി. ഗൗതം അദാനിയുടെ മരുമകളായ പരീധി അദാനി പാര്‍ട്ണറായ മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തോടാണ് ലേല നടപടികള്‍ക്കായി കേരളം വിദഗ്‌ധോപദേശം തേടിയത്.
ലേലത്തുക നിര്‍ണയിക്കുന്നതിലും ലേലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിലും നിര്‍ണായകമായത് ഈ സ്ഥാപനത്തിന്റെ ഇടപെടല്‍ ആണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ആരോപിച്ചു.
ലേലത്തുക നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപദേശം ചോദിച്ച സ്ഥാപന ഉടമയുടെ കുടുംബത്തിനാണ് വിമാനത്താവള കരാര്‍ ലഭിച്ചതെന്നത് അസാധാരണ നടപടിയാണ്. അദാനിയുടെ മരുമകളുടെ കമ്പനിയില്‍ നിന്ന് നിയമസഹായം തേടിയ ശേഷം ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലത്തില്‍ പങ്കെടുക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് പിന്‍ബലം നല്‍കിയത് പ്രളയ പുനരധിവാസ കണ്‍സള്‍ട്ടന്‍സിയിലൂടെ വിവാദത്തിലായ കെ.പി.എം.ജിയാണ്. ഒരു കോടി 57 ലക്ഷം രൂപയാണ് ഇതിനായി അവര്‍ക്ക് നല്‍കിയത്. ഇതും ദുരൂഹമാണെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  4 minutes ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  20 minutes ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  23 minutes ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  23 minutes ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  43 minutes ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  43 minutes ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  44 minutes ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  an hour ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  an hour ago
No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  an hour ago