HOME
DETAILS

സിനിമാ ഷൂട്ടിങ്ങുകള്‍ ആവാം മാര്‍ഗരേഖ പുറത്തുവിട്ടു

  
backup
August 24 2020 | 01:08 AM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%be-%e0%b4%b7%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5

 


ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്നു നിര്‍ത്തിവച്ച സിനിമ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിങുകള്‍ തുടങ്ങാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അനുമതി നല്‍കി. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രത്യേക പ്രവര്‍ത്തന മാനദണ്ഡങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അഭിനേതാക്കള്‍ ഒഴികെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും പി.പി.ഇ കിറ്റ് ധരിക്കണം. ആള്‍ക്കൂട്ടത്തിനിടയില്‍ പോലുള്ള പകര്‍ച്ചാ സാധ്യതയുള്ളിടങ്ങളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ സിനിമാ പ്രവര്‍ത്തകര്‍ മാസ്‌കുകള്‍ ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണം ചെയ്യുക തുടങ്ങിയ അധിക മുന്‍കരുതലുകള്‍ എടുക്കണം.
കാമറയും മറ്റു ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നവര്‍ കൈയുറ ധരിക്കണം. കോളര്‍ മൈക്കുകള്‍ പരമാവധി ഒഴിവാക്കണം. മൈക്കുകളുടെ ഡയഫ്രത്തിലേക്ക് നേരിട്ടുള്ള കോണ്‍ടാക്ട് ഒഴിവാക്കണം. പ്രോപ്പ്‌സ് പോലുള്ളവ പരമാവധി ഒഴിവാക്കുകയോ ഉപയോഗിക്കുന്നവ സാനിറ്റൈസ് ചെയ്യുകയോ വേണം. വിഗ്ഗുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ടെലിവിഷന്‍ പ്രവര്‍ത്തകര്‍ കാമറാ ക്രൂ, കാസ്റ്റ് എണ്ണം പരമാവധി കുറക്കണം. തൊഴില്‍സ്ഥലത്ത് തുപ്പരുത്. ഷൂട്ടിങ് സ്ഥലത്ത് പ്രവേശിക്കുന്നിടത്ത് തെര്‍മല്‍ സ്‌കാനറുകള്‍ വേണം. പ്രവേശനം രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കണം.
ആരോഗ്യസേതു ആപ്പ് വേണമെന്നും ആറടി അകലം പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ചിത്രീകരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള രീതികള്‍ പരിഗണിച്ചാണ് പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവ ഉള്‍പ്പെടെ ഈ മേഖലയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. മാര്‍ഗനിര്‍ദേശം നടപ്പിലാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago