ആലപ്പുഴയില്‍ 668 ക്യാംപുകളിലായി 285904 പേര്‍
ആലപ്പുഴ: ജില്ലയിലെ ആറു താലൂക്കിലെ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ എണ്ണം 668 ആയി. 78231 കുടുംബങ്ങളിലെ 285904 പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയിട്ടുള്ളത്. അമ്പലപ്പുഴയിലെ 84 ക്യാമ്പുകളിലായി 10895 കുടുംബങ്ങളാണുള്ളത്. 32616 മുതിര്‍ന്നവരും 7808 കുട്ടികളും ഉള്‍പ്പടെ 40424 പേരാണിവിടെയുള്ളത്. ഏറ്റവും കൂടുതല്‍ പേരുള്ള ചേര്‍ത്തലയില്‍ 80 ക്യാമ്പുകളിലായി 82085 പേരുണ്ട്. 24407 കുടുംബങ്ങളിലെ 68771 മുതിര്‍ന്നവരും 13314 കുട്ടികളും ഉള്‍പ്പടെയാണിത്.
കുട്ടനാട് താലൂക്കിലെ 27380 പേരാണ് അമ്പലപ്പുഴ താലൂക്കിലുള്ള 58 ക്യാമ്പുകളിലുള്ളത്. 7446 കുടുംബങ്ങളിലെ 22011 മുതിര്‍ന്നവരം 5369 കുട്ടികളും ചേര്‍ന്നതാണീ കണക്ക് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂരില്‍ 57080 അംഗങ്ങളാണുള്ളത്. 218 കുടുംബങ്ങളിലായി ഇവിടെ 16113 കുടുംബങ്ങളാണ് കഴിയുന്നത്. കാര്‍ത്തികപള്ളിയില്‍ 147 ക്യാംപുകളിലായി 13846 കുടുംബങ്ങളിലെ 57729 പേര്‍ കഴിയുന്നു. ഇതില്‍ 48917 മുതിര്‍ന്നവരും 8819 കുട്ടികളും ഉള്‍പ്പെടുന്നു. മാവേലിക്കര, കാര്‍ത്തികപള്ളി താലൂക്കിലായുള്ള 36 ഭക്ഷണവിതരണകേന്ദ്രങ്ങളെ 2105 കുടുംബങ്ങളിലെ 7894 പേരാശ്രയിക്കുന്നുണ്ട്. ഇതില്‍ 6696 മുതിര്‍ന്നവരും 1198 കുട്ടികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."