HOME
DETAILS

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സഊദി വളര്‍ച്ചയെ വേഗത്തിലാക്കുന്നതായി ഐഎംഎഫ്

  
backup
August 26 2018 | 16:08 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99

റിയാദ്: സഊദി ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതായും സാമ്പത്തിക മേഖലയ്ക്ക് വളര്‍ച്ചയേകുന്നതായും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകുന്ന സഊദി അറേബ്യയുടെ പെട്രോളിതര വരുമാനത്തിലെ വളര്‍ച്ച ഈ വര്‍ഷം കൂടുതല്‍ മുന്നേറുമെന്നും വരുംവര്‍ഷങ്ങളിലും സാമ്പത്തിക വളര്‍ച്ച അതിവേഗം കുതിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ വര്‍ഷം മൊത്തം ആഭ്യന്തരോത്പാദത്തനത്തിന്റെ 1.9 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും പെട്രോളിതര മേഖലയില്‍ 2.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഐ എം റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ വര്‍ഷത്തെ മൊത്തം കമ്മി ബജറ്റ് മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 4.6 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം 1.9 ശതമാനമായും കുറയും.

കഴിഞ്ഞ വര്‍ഷം സഊദിയുടെ ബജറ്റ് കമ്മി 9.3 ശതമായിരുന്നു. സഊദി ദേശീയ എണ്ണക്കമ്പനിയും ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നതുമായ സഊദി അരാംകോയുടെ ഓഹരികള്‍ അടുത്ത വര്‍ഷം വില്‍പ്പന നടത്തിയേക്കുമെന്നാണ് കരുതുന്നത്.

സഊദി അരാംകോയുടെ ഒരു വിഹിതം ഓഹരി മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും. ഓഹരി വിപണിയിലെ ആനുകൂല്യ സാഹചര്യം, എണ്ണസംസ്‌കരണ , വന്‍കിട കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള അരാംകോയുടെ നീക്കം എന്നിവയെ ആശ്രയിച്ചായിരിക്കും ഓഹരി വില്‍പ്പന നടത്തുകയെന്നാണ് സഊദി ഊര്‍ജ്ജ മന്ത്രിയുടെ വെളിപ്പെടുത്തല്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago