ഭാഷാ പഠനത്തോടുള്ള വിവേചനം അവസാനിപ്പിക്കണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: സംസ്ഥാനത്ത് ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ അറബി, ഉറുദു തുടങ്ങിയ ഭാഷകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ചിട്ട് ഇതുവരെ അറബിയുടെ ഒരു ക്ലാസു പോലും നടക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളില്‍ യഥാക്രമം 3,3,4,2 ക്ലാസുകള്‍ മാത്രമാണ് ഇതുവരെ നടന്നത്. മറ്റു ക്ലാസുകളില്‍ ഒന്നു പോലും നടന്നിട്ടില്ല. ഉറുദു ക്ലാസുകളും ചില ക്ലാസുകളില്‍ ഇതുവരെ ഒന്നുപോലും നടന്നിട്ടില്ല. എന്നാല്‍ ആനുപാതികമായി ഭാഷാ പഠനത്തിന്റെ പകുതി മാത്രം ക്ലാസുകള്‍ വേണ്ട മറ്റു വിഷയങ്ങള്‍ കൂടുതലായി പഠിപ്പിക്കുന്നുമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അറബി ഭാഷയെ പൂര്‍ണമായി ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ അതിന് പശ്ചാത്തലമൊരുക്കുന്ന രീതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, റശീദ് ഫൈസി വെള്ളായിക്കോട്, ബശീര്‍ ഫൈസി ദേശമംഗലം, ഹബീബ് ഫൈസി കോട്ടോപാടം, ശൗകത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം.എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ്, ബശീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടക്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി.എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി.ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നിസാം ഓച്ചിറ, വത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍കിങ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."