യുഎസ് സൈന്യത്തെ 'ഭീകരവാദികളായി' പ്രഖ്യാപിക്കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
തെഹ്‌റാന്‍: യുഎസ് സൈന്യത്തെ 'ഭീകരവാദികളായി' പ്രഖ്യാപിക്കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്ന ഒരു രാജ്യത്തെയും ഉപരോധത്തില്‍നിന്ന് ഒഴിവാക്കില്ലെന്ന് യുഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിറകേയാണ് യുഎസ് സേനക്കെതിരായ ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നത്.
മധ്യപൂര്‍വ മേഖലയില്‍ വിന്യസിച്ച യുഎസ് സൈന്യത്തെ 'ഭീകരവാദികളെന്ന്' പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിന് കഴിഞ്ഞ വാരം ഇറാന്‍ അംഗീകാരം നല്‍കിയിരുന്നു. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് സേനയെ ഭീകരവാദികളായി മുദ്രകുത്തിക്കൊണ്ടുള്ള യുഎസ് നടപടിയോടുള്ള പ്രതികരണമെന്ന നിലക്കായിരുന്നു നിയമ നിര്‍മാണം. ഇതില്‍ നിന്ന് ഒരു പടികൂടി കടന്നാണ് ഇറാന്‍ ഇപ്പോള്‍ യുഎസ് സൈന്യത്തെ മുഴുവനായും ഭികരവാദി പട്ടികയിലുള്‍പ്പെടുത്തിയത്.
ഈ മാസം ആദ്യമായിരുന്നു യുഎസ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനെ 'ഭീകരവാദികളായി' പ്രഖ്യാപിച്ചത്. ആദ്യമായിട്ടായിരുന്നു മറ്റൊരു രാജ്യത്തെ സൈന്യത്തെ മുഴുവനായും യുഎസ് ഭീകര പട്ടികയിലുള്‍പ്പെടുത്തിയത്. ഇറാനെതിരേ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഇറാന്‍ എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരേ ഉപരോധം ചുമത്തുമെന്ന യുഎസിന്റെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."