അഭിഭാഷകര്‍ അഴിഞ്ഞാടി; വനിതാ മാധ്യമപ്രവര്‍ത്തകരെ മീഡിയ റൂമില്‍ പൂട്ടിയിട്ടു
കൊച്ചി: ഹൈക്കോടതിയില്‍ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷക സംഘം വളഞ്ഞിട്ട് തല്ലി. റിപ്പോര്‍ട്ടിങിനായി ചീഫ് ജസ്റ്റീസ് അനുവദിച്ച മീഡിയ റൂമില്‍ നിന്നു മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. അക്രമം ഭയന്ന് മീഡിയാ റൂമില്‍ അഭയം തേടിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകര്‍ മുറിക്കുളളില്‍ പൂട്ടിയിട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെ ഹൈക്കോടതിയുടെ കവാടത്തിനു സമീപമുള്ള മീഡിയ റൂമിലേയ്ക്ക് ഇരച്ചെത്തിയ അഭിഭാഷകരുടെ സംഘമാണ് പൊലീസ് നോക്കി നില്‍ക്കേ മിഡിയാ റൂം താഴിട്ട് പൂട്ടിയത്. പിന്നീട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഭിഭാഷകര്‍ തിരിഞ്ഞു.
കോടതിയിലേക്ക് പോകുന്നതിനായി ഉപയോഗിക്കുന്ന ലിഫ്റ്റ് ഉപയോഗിക്കുന്നതിനുപോലും അഭിഭാഷകര്‍ ഇവരെ അനുവദിച്ചില്ല. തുടര്‍ന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ അസഭ്യവര്‍ഷം തുടര്‍ന്നതോടെ ഇവര്‍രജിസ്ട്രാറുടെ മുറിയിലെത്തി രക്ഷപെടുകയായിരുന്നു. പിന്നീട് രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ഇതിനു ശേഷവും അഭിഭാഷകര്‍ പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെ രജിസ്ട്രാര്‍ ജനറല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സംരക്ഷണം അനുവദിക്കുകയായിരുന്നു.
പൊലീസാണ് മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതിക്ക് പുറത്ത് എത്തുന്നതിനു സഹായിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.അഭിഭാഷകനെതിരെ പൊലീസ് കള്ളക്കേസെടുത്തെന്നാരോപിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നുവെങ്കിലും അഭിഭാഷകര്‍ക്കിടയിലെ തര്‍ക്കത്തെ തുടര്‍ന്നു ഇതു വേണ്ടെന്നു വെച്ചിരുന്നു.
ഇതിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകുന്നേരം ജേര്‍ണലിസ്റ്റ് യൂണിയന്‍ ഹൈക്കോടതിയിലേയ്ക്ക് പ്രകടനം നടത്തിയിരുന്നു. ഇതു അഭിഭാഷകര്‍ എതിര്‍ത്തതോടെ ചെറിയ സംഘര്‍ഷം ഉണ്ടാവുകയും പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴാവാക്കുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാവിലെ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. രാവിലെ യോഗം പൂര്‍ത്തിയാക്കാത്ത അവസരത്തില്‍ ഉച്ചയ്ക്ക് യോഗം ചേരുകയായിരുന്നു. ഇതു കഴിഞ്ഞ് പ്രതിഷേധവുമായി എത്തിയ അഭിഭാഷകരാണ് അക്രമം കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."