HOME
DETAILS

വൈകിയെങ്കിലും 'ദുരന്തം' തിരിച്ചറിഞ്ഞു; പരിസ്ഥിതി സൗഹൃദ മുദ്രാവാക്യം തിരികെവരുന്നു

  
backup
August 27 2018 | 02:08 AM

%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf%e0%b4%af%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%a4



തിരുവനന്തപുരം: നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയത്തിനും ഉരുള്‍പ്പൊട്ടലിനും കേരളം വിധേയമായതോടെ പ്രകൃതിസംരക്ഷണ മുദ്രാവാക്യം വീണ്ടും ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയനില്‍ തുടങ്ങി മന്ത്രിമാരും ജനപ്രതിനിധികളും വിദഗ്ധരുമെല്ലാം പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുകയാണ്.
പശ്ചിമഘട്ടത്തിന് നാശം വിതയ്ക്കുന്ന കരിങ്കല്‍ ക്വാറികളും, മലകളും കുന്നുകളും അപ്രത്യക്ഷമാകുന്നതും തണ്ണീര്‍ത്തടങ്ങളുടെ നാശവും കേരളത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം മുന്നോട്ടുവെച്ച ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചകളില്‍ സജീവമായി തുടങ്ങി. പ്രളയം കേരളത്തെ മുക്കിയതോടെ പുനര്‍ജീവനത്തിന് പദ്ധതികള്‍ തയാറാക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തിക്കഴിഞ്ഞു.
നെല്‍വയലുകളുടെയും തണ്ണീര്‍തടങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്. പുഴകളുടെ സ്വാഭാവിക നീരൊഴുക്കിനെ തടയുന്ന കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ വരുംനാളുകളില്‍ ഉറപ്പാക്കും. വികസനത്തിന്റെ മറവില്‍ പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികള്‍ ഉള്‍പ്പെടെ നിയമവിധേയമാക്കാനുള്ള നീക്കങ്ങളായിരുന്നു സര്‍ക്കാര്‍തലത്തില്‍ ഇതുവരെ നടന്നിരുന്നത്. പ്രളയവും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ചതോടെ ക്വാറികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങളെത്തി. പരിസ്ഥിതി സൗഹൃദമായ വികസന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി.
എങ്കിലും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടുകളെ പൂര്‍ണമായും ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ തയാറല്ല. റിപോര്‍ട്ടുകളിലെ നല്ലവശങ്ങള്‍ ഉള്‍കൊള്ളുമെന്നു മന്ത്രി എ.കെ ബാലനെ പോലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപോര്‍ട്ടുകള്‍ മനസിലാക്കാതെ കണ്ണടച്ച് എതിര്‍ത്തത് ശരിയായില്ലെന്ന അഭിപ്രായം പ്രളയത്തിന് ശേഷം ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. പ്രളയവും ഉരുള്‍പ്പൊട്ടലും പശ്ചിമഘട്ടത്തിന് കനത്ത നാശമാണ് വിതച്ചത്. ജൈവവൈവിധ്യങ്ങള്‍ക്കും ആവാസവ്യവസ്ഥയ്ക്കും കനത്ത തിരിച്ചടി തന്നെ നേരിട്ടു. ഉരുള്‍പ്പൊട്ടല്‍ മലയോരമേഖലയില്‍ 109 ജീവനുകളാണ് കവര്‍ന്നെടുത്തത്. പ്രളയകാലത്ത് കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ 200 ലേറെ ഉരുള്‍പൊട്ടലുകളാണ് സംഭവിച്ചത്.
വ്യാപകമായ തോതില്‍ മണ്ണിടിച്ചിലും ഉണ്ടായി. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സംഹാരതാണ്ഡവത്തിന് കൂടുതല്‍ ഇരയാക്കപ്പെട്ടത്. 2018 ജൂണ്‍ 14 ന് കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ ആയിരുന്നു ഈ പ്രളയകാലത്തെ ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കരിഞ്ചോലമല 14 പേരുടെ ജീവനാണ് കവര്‍ന്നത്. വൈകാതെ തന്നെ ഇടുക്കിയിലും, വയനാട്ടിലും, മലപ്പുറത്തും, പാലക്കാടും ഉരുള്‍പൊട്ടലിന് ഇരയായി. 53 പേരുടെ ജീവന്‍ ഇടുക്കിയില്‍ മാത്രം നഷ്ടമായി. മലപ്പുറത്ത് -26, പാലക്കാട് -11, വയനാട്-3, കണ്ണൂര്‍-2 എന്നിങ്ങനെയാണ് ഉരുള്‍പൊട്ടലിലൂടെ ജീവന്‍ നഷ്ടമായത്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്വാറികളുമൊക്കെയാണ് ദുരന്ത വ്യാപ്തി കൂട്ടിയത്. ഇവയെല്ലാം ഇനിയും നിയന്ത്രിക്കപ്പെടാതെ വന്നാല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago