HOME
DETAILS

'തൗസന്റ് ഹോംസ് റീലീഫ് ഫണ്ടു'മായി കോണ്‍ഗ്രസ്

  
backup
August 27 2018 | 02:08 AM

%e0%b4%a4%e0%b5%97%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%80%e0%b4%b2%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%ab%e0%b4%a3%e0%b5%8d


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ആയിരം പേര്‍ക്ക് വീട് നിര്‍മിക്കുന്ന കെ.പി.സി.സിയുടെ പദ്ധതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബങ്ങള്‍ പങ്കാളികളാവും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ എന്നിവരുടെ കുടുബാംഗങ്ങളാണ് പങ്കാളികളാവുക. ഓരോ വീടുകളാണ് ഇവര്‍ നിര്‍മിച്ചു നല്‍കുന്നത്.
കോണ്‍ഗ്രസ് പോഷക സംഘടനകളും സര്‍വിസ് സംഘടനകളും പദ്ധതിയില്‍ പങ്കുചേരും. കെ.പി.എസ്.ടി.എ അഞ്ച് വീടുകള്‍ നല്‍കുമെന്നു സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദന്‍ അറിയിച്ചു. നാളെ ആലപ്പുഴ ക്യാംപിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ആലപ്പുഴ ഡി.സി.സിയുടെ ഒരു വീട് നിര്‍മിക്കുന്നതിന്റെ ചെക്ക് പ്രസിഡന്റ് എം. ലിജു രാഹുല്‍ ഗാന്ധിക്ക് കൈമാറും. അഞ്ച് ലക്ഷം രൂപയുടെ ആയിരം വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. മണ്ഡലം കമ്മിറ്റികള്‍ ഒരു വീട് ഏറ്റെടുക്കും.
ഇതിനായി 'തൗസന്റ് ഹോംസ് റീലീഫ് ഫണ്ട് ' എന്ന പ്രത്യേക അക്കൗണ്ട് തുടങ്ങിയതായും കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ അറിയിച്ചു. വീടുകളുടെ നിര്‍മാണത്തിന് രാജ്യത്തെ മറ്റ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും സഹായം അഭ്യര്‍ഥിക്കും. ഒക്ടോബറോടെ ആയിരം സ്‌പോണ്‍സര്‍മാരെ കണ്ടെത്തുമെന്നും എം.എം ഹസന്‍ പറഞ്ഞു.
ദുരിതാശ്വാസ ക്യാംപില്‍ നിന്നും മടങ്ങുന്നവര്‍ പാസ് ബുക്കും ചെക്കും വരെ നഷ്ടപ്പെട്ടവരാണ്. അതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന തുക അവര്‍ക്ക് നേരിട്ട് നല്‍കണം.
റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജന ജാഗ്രതാ കമ്മിറ്റി ഉണ്ടാക്കണമെന്നും അല്ലാതെ നാശനഷ്ടം തിട്ടപ്പെടുത്തുന്നത് അപകടകരമാണെന്നും ഹസന്‍ പറഞ്ഞു. റിലീഫ് ക്യാംപുകളില്‍ ഉയരുന്ന പാരാതികള്‍ പരിഹരിക്കണമെന്നും ക്യാംപുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും തുക നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളെ അധിക്ഷേപിച്ച അര്‍ണാബ് ഗോസ്വാമിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ ജനങ്ങള്‍ റിപ്പബ്ലിക് ടി.വി ബഹിഷ്‌കരിക്കണം. രാജീവ് ചന്ദ്രശേഖര്‍ ഇതിനെ അനുകൂലിച്ചതോടെ അദ്ദേഹത്തിന്റെ മലയാളി എന്ന വിശേഷണത്തിന് അര്‍ഥമില്ലാതായിരിക്കുന്നുവെന്നും എം.എം ഹസന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a minute ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  34 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago