HOME
DETAILS

ഇറാന്‍ ധനമന്ത്രിയെ പുറത്താക്കി

  
backup
August 27 2018 | 03:08 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d


തെഹ്‌റാന്‍: ഇറാന്‍ ധനമന്ത്രിയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. രാജ്യത്തെ സമ്പദ്ഘടന പ്രതിസന്ധി നേരിടുകയും ഇറാന്‍ റിയാലിന്റെ മൂല്യം തകര്‍ന്നടിയുകയും ചെയ്യുന്നതിനിടെയാണ് മസ്ഊദ് കര്‍ബസിയാനെതിരേ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. 137 പേര്‍ എതിര്‍ത്തും 121 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തപ്പോള്‍ രണ്ടുപേര്‍ വിട്ടുനിന്നു.
ഒറ്റ മാസത്തിനിടെ ഹസന്‍ റൂഹാനി മന്ത്രിസഭയില്‍നിന്നു പുറത്താകുന്ന രണ്ടാമത്തെ മന്ത്രിയാണ് മസ്ഊദ്. നേരത്തെ തൊഴില്‍ മന്ത്രി അലി റബീഇയും വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇറാന്‍ ആണവ കരാറിനെതിരായ അമേരിക്കയുടെ നീക്കവും അവരുടെ ഉപരോധവുമല്ല, കാര്യക്ഷമമല്ലാത്ത ഭരണവും ആസൂത്രണമില്ലായ്മയുമാണു സാമ്പത്തിക തകര്‍ച്ചയുടെ കാരണമെന്നാണു പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.
സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ ജനങ്ങളുടെ ജീവിതം തകര്‍ക്കുകയും ജനങ്ങളെ പൊതുസ്വത്ത് കൊള്ളയടിക്കുന്നതിലേക്കു നയിക്കുകയും ചെയ്‌തെന്ന് കണ്‍സര്‍വേറ്റിവ് എം.പി അബ്ബാസ് പയിസാദ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് ഇറാനില്‍ സാമ്പത്തിക പരിഷ്‌കരണങ്ങളെ തുടര്‍ന്നുള്ള പ്രക്ഷോഭത്തിനു തുടക്കമായത്. തലസ്ഥാനമായ തെഹ്‌റാനില്‍ തുടങ്ങി 80ഓളം നഗരങ്ങളിലേക്കു വ്യാപിച്ച പ്രക്ഷോഭത്തിനിടെ 25 പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago