നിര്‍ധനര്‍ക്ക് കടല്‍ കടന്നും സഹായമെത്തി
എരുമപ്പെട്ടി: സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് കടല്‍ കടന്നും സഹായങ്ങളെത്തി. യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വടക്കാഞ്ചേരി സുഹൃദ്‌സംഘം ഗ്ലോബലാണ് കിടപ്പ് രോഗികള്‍ക്ക് സ്‌നേഹ സാന്ത്വനം നല്‍കിയത്. നിര്‍മാണ ജോലിക്കിടയില്‍ കെട്ടിടത്തില്‍നിന്ന് വീണ് നട്ടെല്ലിന് പരുക്കുപറ്റി ശരീരം തളര്‍ന്ന് കിടപ്പിലായ യുവാവ് നെല്ലുവായ് കൊട്ടെക്കാട്ട് വീട്ടില്‍ സലീം, ജന്‍മനാ കഴുത്തുറയ്ക്കാതെ കാലുകള്‍ മരവിച്ച് കിടക്കുന്ന എരുമപ്പെട്ടി മേലൂട്ടയില്‍ ഗിരീഷിന്റെ മകള്‍ ഒന്‍പത് വയസുകാരി ശ്രീനന്ദ എന്നിവര്‍ക്കാണ് സഹായധനം നല്‍കിയത്.
മുന്‍ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവസി, എന്‍.കെ കബീര്‍,വി.സി ബിനോജ്, സുപ്രഭാതം ലേഖകന്‍ റഷീദ് എരുമപ്പെട്ടി, എം.എസ് രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായങ്ങള്‍ കൈമാറിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ വടക്കാഞ്ചേരി സുഹൃദ് സംഘം ഇതിന് പുറമെ പ്രളയബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും, മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചക്യത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ കുടുംബത്തിന് 25,000 രൂപ, ആക്ട്‌സ് വക്കൊഞ്ചേരി യൂനിറ്റിന് 10,000 രൂപയും നല്‍കി.
സാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 15 നിര്‍ധനര്‍ക്ക് 5,000 രൂപ വീതം ചികിത്സാ സഹായവും, സെന്റ് പയസ് സ്‌കൂള്‍ നിര്‍ധനരായ വിദ്യര്‍ഥികള്‍ക്ക് ഓണം കിറ്റും, മുണ്ടത്തിക്കോട് സ്‌നേഹാലയം, അമ്മ വീട് എന്നീ സ്ഥാപനങ്ങള്‍ക്ക് ധനസഹായവും നല്‍കിയിട്ടുണ്ട്. സുഹൃദ് സംഘം പ്രസിഡന്റ് പ്രസാദ് പറയരിക്കല്‍, സെക്രട്ടറി അമീര്‍ കാഞ്ഞിരക്കോട്, ട്രഷറര്‍ ബിജോയ് വടക്കാഞ്ചേരി, രക്ഷാധികാരി ചന്ദ്രപ്രകാശ് ഇടമന, ചാരിറ്റി കമ്മിറ്റി കണ്‍വീനര്‍ വിമല്‍ എന്നിവര്‍ സഹായവിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."