തനിക്കുനേരെ നടന്നത് ഗോ വധമെന്ന് കേന്ദ്ര മന്ത്രി വിജയ് സാംപ്ല
ചണ്ഡീഗഡ്: ബി.ജെ.പി നേതാവും കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രിയുമായ വിജയ് സാംപ്ലക്ക് ഇത്തവണ മത്സരിക്കാന്‍ അവസരം നിഷേധിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം തനിക്കെതിരേ യഥാര്‍ഥത്തില്‍ നടന്നത് ഗോവധമാണെന്ന് പരസ്യമായി പറയുകയും ചെയ്തു.
പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ എം.പിയായ അദ്ദേഹത്തെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം തീരുമാനിക്കുകയും ഈ മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. സോംപ്രകാശ് ആണ് ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി. തന്നെ അവഗണിച്ചുള്ള ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനത്തില്‍ വലിയ ദുഃഖമുണ്ടെന്നും ബി.ജെ.പി നടത്തിയത് ഗോവധമാണെന്നും ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
സാംപ്ല തന്റെ യോഗ്യതയെക്കുറിച്ചും തനിക്ക് സീറ്റ് നിഷേധിക്കാന്‍ ബി.ജെ.പി കണ്ട അയോഗ്യത എന്താണെന്ന് വ്യക്തമാക്കണമെന്നും ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
തനിക്കെതിരേ ഒരുതരത്തിലുള്ള അഴിമതി ആരോപണവും ഉണ്ടായിട്ടില്ല. ആരുംതന്നെ തന്റെ സ്വഭാവത്തിന് വിരുദ്ധമായി ഒരുചെറുവിരല്‍പോലും അനക്കിയിട്ടില്ല. തന്റെ മണ്ഡലത്തില്‍ വിമാനത്താവളം കൊണ്ടുവന്നതും റെയില്‍-റോഡ് സംവിധാനം കാര്യക്ഷമമാക്കിയതും ചൂണ്ടിക്കാട്ടിയാണ് സീറ്റ് നിഷേധത്തിനെതിരേ അദ്ദേഹം ബി.ജെ.പി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നത്. ഇക്കാര്യത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസനപ്രവര്‍ത്തനങ്ങളാണ് താന്‍ ചെയ്ത തെറ്റെങ്കില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വരും തലമുറയോട് ഞാന്‍ പറയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."