ഇടവേളക്ക് ശേഷം കേരളത്തിൽ നിന്നും ബഹ്റൈനിലേക്ക് ഇന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവ്വീസ്
മനാമ: ഇടവേളക്ക് ശേഷം കേരളത്തിൽ നിന്നും ഇന്ന് എയർ ഇന്ത്യയുടെ ഒരു പ്രത്യേക സർവ്വീസ് ബഹ്റൈനിലേക്ക് ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കൊച്ചിയിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്നതിന് ബഹ്റൈൻ സർക്കാർ പ്രത്യേക അനുമതി നൽകിയതിനെ തുടർന്നാണിതെന്ന് ബഹ്റൈനിലെ ഇന്ത്യൻ എംബസി വൃത്തങ്ങളാണ് വ്യക്തമാക്കിയത്.
ഇന്ത്യൻ എംബസിയിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ഈ അവസരം ലഭ്യമാക്കിയിരിക്കുന്നതെന്നും അവർ അറിയിച്ചു.
.
നേരത്തെ ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ എംബസി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിരുന്നു.രജിസ്ട്രേഷൻഇപ്പോഴും തുടരുന്നുണ്ട്.
ഇപ്രകാരം ആദ്യം രജിസ്റ്റർ ചെയ്തവർക്കാണ് ഇന്നത്തെ സർവ്വീസിൽ മുൻഗണന ലഭിക്കുകയെന്നും എംബസി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ വ്യോമ ഗതാഗതത്തിന് എയർ ബബ്ൾ ധാരണക്കുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഒരു വിമാനത്തിന് ബഹ്റൈൻ അധികൃതർ പ്രത്യേക അനുമതി നൽകിയതെന്നത് ആശ്വാസകരമാണ്. ഇത്തരത്തിൽ കൂടുതൽ അനുമതിക്ക് ശ്രമിക്കുന്നുണ്ടെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.
ബഹ്റൈൻ പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞാലികുട്ടി എം.പിയും ബഹ്റൈൻ അംബാസിഡർക്ക് സന്ദേശമയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."