HOME
DETAILS

ശ്രീലങ്കന്‍ സ്‌ഫോടനം: തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ ശക്തമായി പ്രതിരോധിക്കണം- ഗ്രാന്‍ഡ് മുഫ്തി

  
backup
April 24 2019 | 19:04 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%80

 


ബറേലി: ലോകവ്യാപകമായി പ്രചരിക്കുന്ന തീവ്രവാദ പ്രത്യയ ശാസ്ത്രങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി മൗലാനാ മുഫ്തി അസ്ജദ് ഖാന്‍.


ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധയിടങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയെ അതിശക്തമായി അപലപിച്ച്, ബറേല്‍വി പണ്ഡിത സഭയായ ജമാഅത്ത് റസായെ മുസ്തഫയുടെ പേരില്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.
സര്‍വ തീവ്രവാദ അക്രമണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. ശ്രീലങ്കയിലെ നിരപരാധികളായ പൗരന്മാരുടെ കൊലപാതകത്തിന് കാരണമായ ചാവേര്‍ ആക്രമണം അത്യന്ത്യം ഹീനവും ഭയാനകവുമാണെന്നും സംഭത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം പൈശാചികമായ തീവ്ര ആശയങ്ങളെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കേണ്ടതും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കേണ്ടതുമാണ്. ഇത് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.


പുതിയ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുത്തതിനു ശേഷം, അന്തര്‍ദേശീയ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവനയാണിത്.
കഴിഞ്ഞ മാസം 31 നാണ് ഇന്ത്യയുടെ പുതിയ ഗ്രാന്‍ഡ് മുഫ്തിയായും നിര്യാതനായ ഗ്രാന്‍ഡ് മുഫ്തി താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരിയുടെ പിന്‍ഗാമിയായും മുഫ്തി അസ്ജദ് റസാഖാന്‍ ബറേല്‍വിയെ തെരഞ്ഞെടുത്തത്.
ബറേല്‍വി മുസ്്‌ലിംകളുടെ ആസ്ഥാന മന്ദിരമായ ബറേലി ശരീഫില്‍ നടന്ന ശരീഅത്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പതിനാറാമത് സംഗമത്തിലായിരുന്നു പുതിയ ഗ്രാന്‍ഡ് മുഫ്തിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  5 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  13 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  27 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago