യന്ത്രത്തകരാര്‍: കണ്ണൂര്‍- അബൂദബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് ഇറക്കി
സുരക്ഷാ വീഴ്ചയെന്ന ആരോപണവുമായി യാത്രക്കാര്‍
തിരുവനന്തപുരം: കണ്ണൂര്‍ - അബൂദബി എയര്‍ഇന്ത്യ എക്‌സ്പ്രസ് യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കി. ഇന്നലെ രാവിലെ 9.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പത്തരയോടെ തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനത്തില്‍ 183 യാത്രക്കാരും നാലു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. തകരാര്‍ പരിഹരിച്ച ശേഷം ഉച്ചക്ക് പന്ത്രണ്ടരയോടെ വിമാനം അബൂദബിയിലേക്ക് പുറപ്പെട്ടു.
അതേസമയം, എയര്‍ഇന്ത്യ സുരക്ഷാവീഴ്ച വരുത്തിയെന്ന് ആരോപിച്ച് യാത്രക്കാര്‍ രംഗത്തെത്തി.
പറന്നുയര്‍ന്ന് 15 മിനിറ്റിനു ശേഷമാണ് തിരുവനന്തപുരത്ത് ഇറക്കുകയാണെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇതെന്ന് യാത്രക്കാര്‍ പറയുന്നു. ഈ വിമാനത്തിന് യന്ത്രത്തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് അബൂദബിക്ക് പറക്കേണ്ടിയിരുന്ന വിമാനമാണ് ഷാര്‍ജാ സര്‍വിസ് നടത്തിയത്. പിന്നീട് തകരാര്‍ പരിഹരിച്ചുവെന്ന് പറഞ്ഞാണ് ഈ വിമാനം അബൂദബി സര്‍വിസിനായി ഉപയോഗിച്ചതെന്നും ഗുരുതര സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്നുമാണ് യാത്രക്കാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."