HOME
DETAILS

തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും കൊല്ലത്തെ സ്ഥാനാര്‍ഥികള്‍ക്ക് തിരക്കോട് തിരക്ക്

  
backup
April 25 2019 | 03:04 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%99%e0%b5%8d

കൊല്ലം: വോട്ടുകളെല്ലാം പെട്ടിയിലായെങ്കിലും കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ തിരക്കുകള്‍ക്ക് യാതൊരു കുറവുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ യാതൊരു ക്ഷീണവുമില്ലാതെ മണ്ഡലത്തില്‍ കര്‍മനിരതരായ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ കൊല്ലത്തെ ജനങ്ങള്‍ കണ്ടത്.
വോട്ടിങ് കഴിഞ്ഞുള്ള ആദ്യദിനത്തില്‍ രാവിലെ മുതല്‍ പതിവ് പ്രവര്‍ത്തനങ്ങളിലായിരുന്നു സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ രാവിലെ ആര്‍.എസ്.പി ജില്ലാ കമ്മിറ്റി ഓഫിസിലെത്തി. തുടര്‍ന്ന് നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പം തെരഞ്ഞെടുപ്പ് വിലയിരുത്തലും പ്രാഥമിക വിശകലനവും. തുടര്‍ന്ന് കന്റോണ്‍മെന്റിലെ ഡി.സി.സി ഓഫിസിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി തെരഞ്ഞെടുപ്പ് ചര്‍ച്ച. ഒരു കല്യാണത്തിലും അഞ്ചോളം മരണവീടുകളും പ്രേമചന്ദ്രന്‍ സന്ദര്‍ശിച്ചു. വൈകിട്ടോടെ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലത്തിലേയും പ്രധാന യു.ഡി.എഫ് നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ആരാഞ്ഞു.  എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലാകട്ടെ രാവിലെ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ദിനമാരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിരക്കിലായപ്പോള്‍ കുടുംബത്തെടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനോ അവരുമായി സമയം പങ്കിടാനോ സമയം ലഭിക്കാത്തതിന്റെ കുടുംബത്തിന്റെ പരാതിയായിരുന്നു ആദ്യം തീര്‍ത്തത്.
തുടര്‍ന്ന് തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലെത്തി പ്രധാന നേതാക്കളുമായി ഒരു വിശകലം. വൈകിട്ടോടെ കെ.എന്‍ ബാലഗോപാല്‍ കൊല്ലത്തെ പാര്‍ട്ടി ഓഫിസിലെത്തി നേതാക്കളോടും പ്രവര്‍ത്തകരോടും സംവദിച്ചു. നേതാക്കളോടൊപ്പം പ്രാഥമിക വിശകലനം നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇടയ്ക്കിടയ്ക്ക് ഫോണില്‍ വരുന്ന പ്രവര്‍ത്തകരുടെ വിളികള്‍ക്കും അദ്ദേഹം മറുപടി നല്‍കി.
ജില്ലയില്‍ വോട്ടില്ലാതിരുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ.കെ.വി സാബുവിനെ തിങ്കളാഴ്ച രാത്രി ജില്ലയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ എറണാകുളം തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിച്ചു. രാവിലെ കൊല്ലത്തെ നേതാക്കളെ ഫോണില്‍ വിളിച്ച് തെരഞ്ഞെടുപ്പ് വിശകലനം . ഏറെ നാളുകള്‍ക്കുശേഷം വീട്ടില്‍നിന്നും ഭക്ഷണം. ഇഷ്ടഭക്ഷണമായ കഞ്ഞിയായിരുന്നു പ്രഭാത ഭക്ഷണം. 8.30ഓടെ കോടതിയിലേക്ക്. രാത്രി പ്രവര്‍ത്തകരോടും നേതാക്കളോടും സംസാരിച്ച ശേഷമാണ് വോട്ടിങ് കഴിഞ്ഞുള്ള ആദ്യ ദിവസം കെ.വി സാബു അവസാനിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago